ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുട ചരിത്രത്തിലാദ്യമായി വനികള്‍ യുദ്ധവിമാനം പറത്തി. മൂന്നു വനിതാ പൈലറ്റുമാരാണ് വ്യോമസേനയുടെ ഭാഗമായത്. ആറുമാസം നീണ്ടം പരിശീലനത്തിനൊടുവിലാണ് ഇവര്‍ വിമാനം പറത്തിയത്. ഹൈദരാബാദിലെ വ്യോമസേനാ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഭാവനാകാന്ത്, അവനി ചതുര്‍വേദി, മോഹനാ സിംഗ് എന്നീ വനിതാ പൈലറ്റുമാരാണ് വ്യോമസേനയുടെ ഭാഗമായത്.
150 മണിക്കൂര്‍ വിമാനം പറത്തിയുള്ള പരിശീലനമാണ് ഇവര്‍ യുദ്ധവിമാനം പറത്തുന്നതിന് മുന്നോടിയായി പൂര്‍ത്തിയാക്കിയത്. ഇനി കര്‍ണാടകയിലെ അക്കാദമിയില്‍ ഒരു വര്‍ഷത്തോളം ഇവര്‍ക്ക് തുടര്പരിശീലനംനല്കും. തുടര്‍ന്ന് അടുത്ത വര്‍ഷം ഇവരുടെ പാസിംഗ് ഒട്ട് പരേഡ് നടത്തി ഇവരെ യുദ്ധവിമാനം പറത്താന്‍ പൂര്‍ണ സജ്ജരാക്കുമെന്നു നേരത്തെ തന്നെ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ വ്യക്തമാക്കിയിരുന്നു.
Discussion about this post