ഡല്‍ഹി: ആലങ്കാരിക പദവികളോട് താത്പര്യമില്ലെന്ന് വി.എസ്. അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. നിലപാട് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ അറിയിച്ചു. പാര്‍ട്ടി ഘടകങ്ങളില്‍ അംഗമാകാനാണ് താത്പര്യമില്ലെന്നും വിഎസ് യച്ചൂരിയോട് പറഞ്ഞതായാണ് സൂചന. ഡല്‍ഹിയില്‍ കേന്ദ്ര കമ്മിറ്റിയോഗത്തിനു മുന്നോടിയായാണ് വിഎസ് യച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്.
വിഎസിന് അര്‍ഹമായ പദവി നല്‍കുകയെന്നത് പോളിറ്റ് ബ്യൂറോ തീരുമാനമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം വിഎസ് അംഗീകരിക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു. അതേസമയം പദവി സംബന്ധിച്ച ചര്‍ച്ചകളില്‍ തന്നെ സംസ്ഥാന നേതൃത്വം തന്നെ സ്ഥാനമോഹിയായി ചിത്രീകരിച്ചതിലുള്ള അതൃപ്തി വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
Discussion about this post