പട്ന: ബിഹാറിലെ മൊതിഹാരിയില്‍ ഇരുപത്തിയൊന്നുകാരിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മുമ്പ് പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് വീണ്ടും അതിക്രമത്തിന് ഇരയായത്. പീഡനത്തിന്റെ എംഎംഎസ് ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പെണ്‍കുട്ടി ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായത്. പരാതി നല്‍കിയെങ്കിലും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
Discussion about this post