കോഴിക്കോട്: വിശുദ്ധ റമദാന് മാസത്തിന് വിട. ഇന്ന് ചെറിയ പെരുന്നാള്‍. ചെറിയ പെരുന്നാളിന്റെ സന്തോഷം പങ്കിട്ട് സംസ്ഥാനത്ത് പള്ളികളിലും വീടുകളിലും ഇന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങും.
വ്രതം നല്കിയ ആത്മവിശുദ്ധിയുടെ നിറവില്‍ പെരുന്നാളിനെ ആഘോഷപൂര്‍വം വരവേല്ക്കുമ്പോള് നാടും വീടും ആഘോഷത്തിന്റെ നിര്‍വൃതിയില്‍ നിറയും. പുണ്യങ്ങള്‍ പെരുമഴയായി പെയ്ത നോമ്പുകാലത്തിനൊടുവില്‍ ജൂലൈ മാസത്തിലെ കുളിരിലാണ് ഇക്കൊല്ലത്തെ പെരുന്നാളാഘോഷം. മഴശക്തമായതിനാല്‍ ഈദ്ഗാഹുകള്‍ ഇക്കൊല്ലം കുറവാണ്. ഇക്കാരണത്താല്‍ ഭൂരിപക്ഷം പള്ളികളിലും രാവിലെ പെരുന്നാള്‍ നമസ്കാരം ഒരുക്കിയിട്ടുണ്ട്.
മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ഡല്‍ഹിയിലും പരിസരത്തും റമദാന് 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് ഈദ്. ചെന്നൈയിലും ഈദ് വ്യാഴാഴ്ചയാണ്. കശ്മീരിന്റെ ചില ഭാഗങ്ങളില്‍ ബുധനാഴ്ചയാണ് പെരുന്നാള്‍. കാര്‍ഗിലില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണിത്.
Discussion about this post