കോഴിക്കോട്: മദ്യ വില്പന ഓണ്‍ലൈന്‍ ആക്കാനുള്ള നീക്കം സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡ് ഉപേക്ഷിക്കുന്നു. സര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ ഓണ്‍ലൈന്‍ വില്പനയ്ക്കില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം. മെഹബൂബ് അറിയിച്ചു. ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള നീക്കം വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. ഓണ്‍ലൈനില്‍ മദ്യം വില്ക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ ലഭ്യമല്ലാത്ത 59 ഇനം ബ്രാന്‍ഡ് മദ്യങ്ങള്കൂടി വിപണിയില്‍ എത്തിച്ച് 36 ഔട്ട്ലെറ്റുകളിലും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ലാഭം നേടാനായിരുന്നു കണ്‍സ്യൂമര്‍ ഫെഡ് ലക്ഷ്യമിട്ടിരുന്നത്.
Discussion about this post