ഷൊര്‍ണ്ണൂര്‍: മന്ത്രി ജി സുധാകരന്റെ നിലവിളക്ക് കൊളുത്തലിനെ കുറിച്ചുള്ള നിലപാടിനെ തള്ളി സിപിഐഎം ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശി. നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന് പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്നായിരുന്നു പി.കെ. ശശിയുടെ വാക്കുകള്‍. ചെര്‍പ്പുള്ളശേരിയില്‍ ശബരി സെന്‍ട്രല്‍ സ്കൂളിലെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു എംഎല്‍എയുടെ പ്രസംഗം.
മനസ്സില്‍ ഇരുട്ട് നിറഞ്ഞവരാണ് വെളിച്ചത്തെ ഭയപ്പെടുന്നത്. തനിക്ക് ഏറ്റവും സന്തോഷം നല്കുന്ന ഒന്നാണ് നിലവിളക്ക് കൊളുത്തുകയെന്നുള്ളതെന്ന് പി.കെ. ശശി പറഞ്ഞു. എംഎല്‍എയുടെ പ്രസംഗം വിവാദമായതോടെ എംഎല്‍എ വിശദീകരണവുമായി രംഗത്ത് വന്നു. ഒരു പാര്‍ട്ടി സ്കൂളിലും ഇങ്ങനെ പഠിപ്പിച്ചിട്ടില്ല. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം നിലവിളക്ക് കൊളുത്തുന്നവരായിരുന്നുവെന്നും പികെ ശശി പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവിളക്ക് കൊളുത്തരുതെന്ന് ഒരാളോടും പറഞ്ഞതായി താന്‍ മനസ്സിലാക്കിയിട്ടില്ലെന്നും പികെ ശശി കൂട്ടിചേര്‍ത്തു.
Discussion about this post