ശ്രീനഗര്‍: കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിഘടനവാദികളുമായി സംഭാഷണത്തിനുള്ള ശ്രമം നേരത്തെ തുടങ്ങേണ്ടിയിരുന്നെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഘടനവാദികളുമായി ആശയവിനിമയം തുടങ്ങിയ തന്റെ നടപടി ഇനി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോകണമെന്നും യെച്ചൂരി പറഞ്ഞു.
ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, ജെ.ഡി.യു.നേതാവ് ശരത് യാദവ് എന്നിവരടങ്ങുന്ന സംഘമാണ് ഹൂറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗീലാനിയുടെ വീട്ടില്‍ എത്തിയിട്ടും, ഗീലാനി ഇവരെ വീട്ടിലേയ്ക്കു കടക്കാന്‍ അനുവദിക്കാത്തതിനേത്തുടര്ന്ന് മടങ്ങിയത്. ഗീലാനിയേക്കൂടാതെ ഇവര്‍ യാസിര്‍ മാലിക്കിനെയും സന്ദര്‍ശിയ്ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.
Discussion about this post