പാട്ന: കശ്്മീര്‍ വിഷയവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്്ജുവിനെതിരെ രാജ്യദ്രോഹക്കേസ് എടുത്തു. ബീഹാറും കൂടി സ്വീകരിക്കണമെന്ന നിബന്ധനയില്‍ കശ്മീര്‍ പാകിസ്ഥാന് നല്‍കണമെന്ന പ്രസ്താവനയ്ക്കെതിരെ നല്കിയ പരാതിയിലാണ് കേസ്.
ജെ.ഡി.യു എം.എല്‍.സിയും ജെ.ഡി.യുവിന്റെ സംസ്ഥാന വക്താവുമായ നീരജ് കുമാര്‍ നല്കിയ പരാതിയിലാണ് കട്ജുവിനെതിരെ കേസെടുത്തിരിക്കുന്നത്.
ബീഹാറുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കഠ്ജുവിട്ട പോസ്റ്റാണ് പരാതിക്ക് കാര. ‘ബീഹാറും സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ കശ്മീര്‍ പാകിസ്ഥാന് ലഭിക്കും’ എന്നാണ് കട്ജുവിട്ട പോസ്റ്റ്. കട്ജുവിന്റെ പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഈ പോസ്റ്റിന്റെ പേരില്‍ കട്ജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കുമാര്‍ എന്ന അഭിഭാഷകനും പരാതി നല്‍കിയിട്ടുണ്ട്. പാട്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെയാണ് അരവിന്ദ് കുമാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ബീഹാറിന്റെ രക്ഷകനാകാന്‍ ശ്രമിക്കുകയാണ് കട്ജുവെന്ന് പോസ്റ്റ് വന്നതിന് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരിഹസിച്ചിരുന്നു. എന്നാല്‍ താന്‍ ബീഹാറികളുടെ രക്ഷകനല്ലെന്നും ശകുനി മാമനാണെന്നും കുറിച്ചുകൊണ്ട് കട്ജു തിരിച്ചടിക്കുകയും ചെയ്തു. ബീഹാറുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദമായതിനു പിന്നാലെ ‘താന്‍ തമാശ പറഞ്ഞതായിരുന്നു’ എന്ന വിശദീകരണവും കട്ജു നല്‍കിയിരുന്നു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിലും ഖേദിക്കുന്നുവെന്നും ബീഹാറികളോട് തനിക്ക് വലിയ ബഹുമാനമാണെന്നും കട്ജു പറഞ്ഞു.
Discussion about this post