തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ നിരാഹാരം നടത്തി വരുന്ന മൂന്ന് എം.എല്‍.എമാരില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സമരവേദിയിലെത്തി ഡോക്ടര്‍ പരിശോധിച്ച ശേഷമാണ് അനൂപിനെ വൈകിട്ട് നാലു മണിയോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അനൂപിന്റെ ശരീരത്തില്‍ ബിലിറൂബിന്റെ അളവ് കുറഞ്ഞതായി പരിശോധനയില്‍ കണ്ടെത്തി.
നാലു ദിവസം മുമ്പാണ് അനൂപിനൊപ്പം കോണ്‍ഗ്രസ് എം.എല്‍.എമാരായ ഹൈബി ഈഡന്, ഷാഫി പറന്പില് എന്നിവര്‍ സമരം തുടങ്ങിയത്. മറ്റു രണ്ടു പേരും നിരാഹാരംതുടരുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ എം.എല്‍.എമാരെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post