ഡല്‍ഹി: സൗമ്യാ വധക്കേസില്‍ സുപ്രിംകോടതി തന്നോട് അഭ്യര്‍ത്ഥിച്ചതിനാലാണ് കോടതിയില്‍ ഹാജരാവാന്‍ തീരുമാനിച്ചതെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സൗമ്യവധക്കേസ് ഹര്‍ജി പുനപരിശോധിക്കുന്ന നവംബര്‍ 11ന് തന്നോട് ഹാജരാവാന്‍ സുപ്രിംകോടതി ആജ്ഞാപിക്കുകയല്ല, അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും കോടതിയെ സഹായിക്കാനാണ് താന്‍ ഹാജരാവാന്‍ തീരുമാനിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കട്ജു വ്യക്തമാക്കുന്നു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധി തീര്‍ത്തും തെറ്റാണെന്ന് കട്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. പ്രതിക്ക് കൊല നടത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാകാത്തതിനാല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന സുപ്രീംകോടതി വിധി തെറ്റാണെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം. കട്ജുവിന്റെ പരാമര്‍ശത്തില്‍ അദ്ദേഹം നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി അറിയിച്ചിരുന്നു. ഇത് ആദ്യമായാണ് ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ സുപ്രിംകോടതി ജഡ്ജിയായിരുന്ന ഒരാള്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത്.
സൗമ്യ വധക്കേസ് വിധി തെറ്റാണെന്ന് പരാമര്‍ശിച്ച കട്ജുവിന് കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തന്നോട് ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടത് സൗമ്യാ കേസിലെ വിധി പുനപരിശോധിക്കുന്നത് കോടതി ആത്മാര്‍ത്ഥയോടെ കാണുന്നത് കൊണ്ടാണെന്നും അടഞ്ഞ ഹൃദയത്തോടെയല്ല വിധിയെ കോടതി പരിഗണിക്കുന്നതെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധി തീര്‍ത്തും തെറ്റാണെന്ന് താന്‍ വിശ്വസിക്കുന്നു. കെട്ടിക്കിടക്കുന്ന നിരവധി കേസുകള്‍ തീര്‍ക്കാനുള്ള തത്രപ്പാടിനിടയില്‍ കോടതിക്ക് പറ്റിയ പിഴവായിരിക്കാം സൗമ്യ കേസിലെ വിധി. തെറ്റ് എല്ലാവര്ക്കും പറ്റാമെന്നും എന്നാല്‍ തെറ്റ് തിരുത്താന്‍ മനസ് കാണിക്കുന്നവരാണ് മാന്യന്മാരെന്നും കട്ജു പറഞ്ഞു. പരമോന്നത കോടതിയില്‍ ജഡ്ജി ആയിരുന്നപ്പോള്‍ തനിക്കും തെറ്റ് പറ്റിയിട്ടുണ്ടെന്ന് പറഞ്ഞ കട്ജു സൗമ്യാ കേസ് വിധി പുനപരിശോധിക്കാന്‍ കോടതിക്ക് തന്റെ സഹായം വേണമെന്ന അഭ്യര്‍ത്ഥനയിലാണ് ഹാജരാകാന്‍ തീരുമാനിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.നേരത്തേ ഫേസ്ബുക്കിലൂടെയായിരുന്നു ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ കട്ജു രംഗത്ത് വന്നിരുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 300 വകുപ്പ് പരിശോധിക്കാത്തതിനാലാണ് കോടതിക്ക് തെറ്റു പറ്റിയത്. നാല് ഭാഗങ്ങളായാണ് ഇതില്‍ കൊലക്കുറ്റത്തെ നിര്‍വചിക്കുന്നത്. ഇതില്‍ ആദ്യത്തേത് മാത്രമാണ് കൊല നടത്താനുള്ള ഉദ്ദേശത്തെകുറിച്ച് പറയുന്നത്. കൊല നടത്താന്‍ ഉദ്ദേശമില്ലെങ്കിലും ശേഷിക്കുന്ന മൂന്നെണ്ണം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ കൊല്ലക്കുറ്റം ചുമത്താനാകുമെന്നും കട്ജു പറഞ്ഞു. ട്രെയിനില്‍വെച്ചു തന്നെ ഗോവിന്ദച്ചാമി സൗമ്യയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നു. ഇത് മരണത്തിലേക്ക് നയിക്കാവുന്ന കാരണമാണ്. സൗമ്യ ട്രെയിനില്‍ നിന്ന് താഴേക്ക് ചാടുന്നത് കണ്ടു എന്ന് ഒരു മധ്യവയസ്കന് പറഞ്ഞെന്നാണ് കേസിലെ നാലും നാല്പതും സാക്ഷികള്‍ പറഞ്ഞത്. ഇത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള സാക്ഷിമൊഴിയാണ്. ഇത് തെളിവായി കണക്കാക്കാന്‍ പറ്റില്ല. പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നതിന് താന്‍ എതിരാണെന്നും എന്നാല്‍ ഇതുപോലുള്ള കുറ്റകൃത്യങ്ങളില്‍ വധശിക്ഷ തന്നെ വേണമെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം.
[fb_pe url=”https://www.facebook.com/justicekatju/posts/1360821930625016″ bottom=”30″]
Discussion about this post