തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍. കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരത്തില്‍ ഒരു വിശദീകരണമുണ്ടായത്.
ഉന്നത രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ പൊലീസ് കുറേക്കൂടി കാര്യക്ഷമതയും ജാഗ്രതയും പ്രകടിപ്പിക്കണമായിരുന്നു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല എന്നീ വിമര്‍ശനങ്ങളും യോഗത്തിലുണ്ടായി.
ഇക്കാരണങ്ങള്‍ കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പേരാമംഗലം സി.ഐയെ മാറ്റി ഗുരുവായൂര്‍ എ.സി.പിക്ക് അന്വേഷണ ചുമതല നല്‍കിയത്. തിരുത്തല്‍ നടപടിയുടെ ഭാഗമാണിത്. പുതിയ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. തൃശൂര്‍ റേഞ്ച് ഐ.ജി അജിത് കുമാര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
Discussion about this post