ഡല്‍ഹി: വടക്കാഞ്ചേരിയില്‍ നടന്ന കൂട്ട ബലാത്സംഗക്കേസില്‍ ദേശീയ വനിതാ കമ്മീഷന് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ വനിതാ കമ്മീഷന് കെ. രാധാകൃഷ്ണനോട് വിശദീകരണം ആവശ്യപ്പെട്ടേക്കും.
കെ. രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ ആരോപണ വിധേയനായ സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെതിരായ നടപടിയേക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെ. രാധാകൃഷ്ണന് യുവതിയുടെ പേര് വെളിപ്പെടുത്തിയത്.
Discussion about this post