സുപ്രീംകോടതിയെ വിമര്‍ശിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നീക്കം ചെയ്തു.സൗമ്യ വധക്കേസിലെ തന്റെ പരാമര്‍ശത്തില്‍ വിളിച്ച് വരുത്തി കോടതി അലക്ഷ്യത്തിന് നോട്ടീസ് നല്കിയ സുപ്രീംകോടതി നടപടിക്കെതിരെ രൂക്ഷ ഭാഷയില്‍ നടത്തിയ വിമര്‍ശനങ്ങളുടെ പോസ്റ്റാണ് കട്ജു പിന്‍വലിച്ചത്.
നിയമവ്യവസ്ഥയിലെ അഴിമതിക്കെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണ് ഇന്നലെ കോടതി മുറിയില്‍ അരങ്ങേറിയതെന്നും അഴിമതി തുറന്ന് പറഞ്ഞതിന് തന്നെ നാണം കെടുത്തി നിശബ്ദനാക്കാനുള്ള സര്‍ജിക്കല്‍ സ്ട്രൈയ്ക്കാണ് നടന്നതെന്നും കട്ജു ഫേസ്ബുക്കില്‍ എഴുതിയിരുന്നു.
കട്ജുവിന്റെ ഭാഷ കടുത്ത കോടതി അലക്ഷ്യമാണെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് കട്ജു ഫേസ് ബുക്കില്‍ നിന്ന് പോസ്റ്റുകള്‍ നീക്കം ചെയ്തത്.
Discussion about this post