വടക്കാഞ്ചേരി: വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസില്‍ രഹസ്യമൊഴിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി യുവതി. ജയന്തന് ഉള്‍പ്പെടെ 4 പേര് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കൗണ്‍സിലര്‍ അമ്പലപുരം മധു, സിഐയുടെ സാന്നിധ്യത്തില്‍ ഭീഷണപ്പെടുത്തിയതിനെ തുടര്‍ന്നാണ് നേരത്തെ രഹസ്യ മൊഴി മാറ്റിപ്പറയേണ്ടി വന്നതെന്നും യുവതി വ്യക്തമാക്കി.
തിരുവള്ളക്കാവ് ക്ഷേത്രത്തിന് സമീപം വെച്ച് തന്നെ ജയന്തന് ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചുവെന്നാണ് യുവതി നല്കിയ ആറ് പേജുള്ള രഹസ്യമൊഴി. എന്നാല്‍ പീഡനം നടന്ന വീടും തിയതിയും ഏതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും യുവതി പറഞ്ഞു. കൗണ്‍സിലറായ അമ്പലപുരം മധു, സിഐയുടെ സാന്നിധ്യത്തില്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നേരത്തെയുള്ള പരാതിയില്‍ രഹസ്യമൊഴി മാറ്റിപ്പറയേണ്ടി വന്നത്.
അതേസമയം യുവതിക്കെതിരെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ നേതാക്കള്‍ ഭീഷണിപ്പെടുത്തിയത് മൂലമാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും യുവതി ആരോപിച്ചു. യുവതി കുട്ടികളെ ആക്രമിച്ചുവെന്നും തങ്ങളെ ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായിട്ടുമാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. സിറ്റിപോലീസ് കമ്മീഷണര്‍ക്കാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുള്ളത്.
Discussion about this post