തൃശൂര്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസിന് തെളിവില്ലെന്ന് പോലീസ്. ബലാത്സംഗം നടന്നെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പീഡനം നടന്ന സ്ഥലത്തെ സംബന്ധിച്ചും വ്യക്തമായ സൂചനയില്ലെന്ന് പോലീസ് പറയുന്നു. കോടതി പറഞ്ഞാല്‍ മാത്രം തുടരന്വേഷണം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് പോലീസ്.
രണ്ടു വര്‍ഷം മുമ്പാണ് പീഡനം നടന്നത്. അടുത്തിടെ വാര്‍ത്താസമ്മേളനം നടത്തിയാണ പീഡനത്തിന് ഇരയായ യുവതിയും ഭര്‍ത്താവും പീഡനവിവരം പുറത്തുവിട്ടത്.
കേസ് ലോക്കല്‍ പോലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്ന് ഇവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ജയന്തനടക്കം നാലുപേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.
Discussion about this post