കൊല്ലം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുപിന്‍വലിക്കല്‍ നടപടിക്കെതിരെ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. നോട്ടു പിന്‍വലിക്കല്‍ നടപടി മൂലം സാധാരണക്കാര്‍ ദുരിതത്തിലായെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഗൃഹപാഠമില്ലാതെ ആരോ പറഞ്ഞത് കേട്ട് എടുത്ത് ചാടിയാണ് കേന്ദ്രം നോട്ടുകള്‍ നിരോധിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിവാഹത്തിനു പണം സ്വരുക്കൂട്ടി ബാങ്കില്‍ നിക്ഷേപിച്ചവരുള്പ്പെടെ പ്രയാസത്തിലായെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉദ്ദേശം നന്നായെങ്കിലും പ്രയോഗതലത്തിലാണ് പാളിപ്പോയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം സാമ്പത്തികരംഗത്ത് ഇത്രയധികം വെല്ലുവിളിയുണ്ടായിട്ടും അത് നന്നായി കൈകാര്യം ചെയ്യാന്‍ കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കിനു കഴിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രിമാരായ ജി. സുധാകരന്, പി. തിലോത്തമന് എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
നോട്ടുനിരോധനത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്ക് നിലപാടായിരുന്നു വെള്ളാപ്പള്ളി നേരത്തെ സ്വീകരിച്ചിരുന്നത്. വന്‍പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സ്വാഭാവികമായും ചില ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അത് കേവലം രാജ്യനന്മയെ കരുതി സ്വയം നമുക്ക് സഹിക്കാമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. ഓരോ ഭാരതീയനും അതിര്‍ത്തി കാക്കുന്ന പട്ടാളത്തെപ്പോലെ സാമ്പത്തിക യുദ്ധത്തിനെതിരെയുള്ള കാവലാളായി മാറാന്‍ കഴിയണം, അതാണ് രാജ്യസ്നേഹം. അതാവണം രാജ്യസ്നേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Discussion about this post