ആഗ്ര: മെയ്ൻപുരിലെ ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ അക്കൗണ്ടില്‍
നിക്ഷേപം 99.99 കോടി രൂപ.അജ്ഞാതനായ ആരോ പണം നിക്സംഷേപിച്ചതായി കോണ്‍സ്റ്റബിള്‍, രേഖ റാണി രജോറിയ പരാതി നല്കി. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തും എഴുതി.
‘ഞാന്‍ എന്റെ എല്‍ഐസി പോളിസി സറണ്ടര്‍ ചെയ്തിരുന്നു. ആ വകയില്‍ കുറച്ച് പണം അക്കൗണ്ടില്‍ വരുമെന്ന് അറിയമായിരുന്നു. ഇത് നോക്കാനാണ് പോയത്. എടിഎമ്മില്‍ വച്ച് ബാലന്‍സ് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. എന്റെ അക്കൗണ്ടില്‍ 99.99 കോടി രൂപ’ രേഖ പറഞ്ഞു.
നോട്ട് നിരോധനം നടപ്പിലായ കാലമായത് കൊണ്ട് ഇത്തരം ഒരു നിക്ഷേപം അക്കൗണ്ടിലേക്ക് വന്നതില്‍ ഞെട്ടലുണ്ടെങ്കിലും അറിയിക്കേണ്ടവരെ മുഴുവന്‍ താന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ ഭയമില്ലെന്നും അവര്‍ പറഞ്ഞു.
Discussion about this post