സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ചായക്കച്ചവടക്കാരനായിരുന്ന പണമിടപാടുകാരനില്‍ നിന്നും ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ പണവും സ്വര്‍ണ്ണവുമുള്‍പ്പെടെ 10.5 കോടി രൂപ കണ്ടെടുത്തു.
ശനിയാഴ്ച ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 1.45 കോടിയുടെ നോട്ടുകളാണ് കണ്ടെത്തിയത്. ഇതില്‍ 1.05 കോടി രൂപയും പുതിയ നോട്ടുകളാണ്. 1.49 കോടി രൂപയുടെ സ്വര്‍ണ്ണനാണയങ്ങളും 4.92 കോടിയുടെ സ്വര്‍ണ്ണവും 1.39 കോടിയുടെ മറ്റ് ആഭരണങ്ങളും 1.28 കോടി രൂപയുടെ വെള്ളിയും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിലുള്ള ബാങ്ക് ലോക്കറുകളില്‍ 13 എണ്ണം ഇതുവരെ ആദായ നികുതി വകുപ്പ് തുറന്നിട്ടുണ്ട്. ഇനിയും നാല് ലോക്കറുകള്‍ തുറക്കാനുണ്ട്. പരിശോധന തുടരുകയാണ്.
Discussion about this post