കൊല്‍ക്കത്ത: അസാധുവാക്കിയ 25 കോടി രൂപയുടെ നോട്ടുകളുമായി കൊല്‍ക്കത്തയില്‍ വ്യാപാരി പിടിയില്‍. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ പരസ്മാല്‍ ലോധയെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത്. 25 കോടിയുടെ പഴയ നോട്ടുകള്‍ പുതിയ കറന്‍സിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.
മകളുടെ ആഡംബര വിവാഹം നടത്തി വാര്‍ത്ത സൃഷ്ടിച്ചയാളാണ് ലോധ. ഡല്‍ഹിയില്‍ നടന്ന ഈ വിവാഹത്തില്‍ രാഷ്ട്രീയ നേതാക്കളും ബോളിവുഡ് താരങ്ങളുമടക്കം ഉന്നതര്‍ പങ്കെടുത്തിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ മുംബൈ എയര്‍പ്പോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
കള്ളപ്പണം കണ്ടെടുക്കുന്നതിനുള്ള റെയ്ഡുകള്‍ രാജ്യവ്യാപകമായി തുടരുകയാണ്.
Discussion about this post