ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ഗാന്ധി മാടമ്പി മനസ്സുള്ള വഞ്ചകനും പിന്തിരിപ്പനൂം ആയിരുന്നെന്നാണ് കട്ജു തന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നത്.
കര്‍മ്മം നോക്കുമ്പോള്‍ ഗാന്ധി ഒരു ബ്രിട്ടീഷ് ചാരന് മാത്രമായിരുന്നു. ഗാന്ധി ഇന്ത്യയോട് അങ്ങേയറ്റം ദ്രോഹങ്ങളെ ചെയ്തിട്ടുള്ളെന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിയാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘ഗാന്ധിയെക്കുറിച്ചുള്ള സത്യം’ എന്ന തലക്കെട്ടോടെയാണ് കട്ജു തന്റെ പോസ്റ്റ് പ്രസിദ്ധികരിച്ചിരിക്കുന്നത്. ചര്‍ക്ക, ഖാദി, സ്വയം പര്യാപ്ത ഗ്രാമീണ സംഘങ്ങള്‍ എന്നീ ഗാന്ധിയുടെ സാമ്പത്തിക ആശയങ്ങള്‍ അസംബന്ധവും പിന്തിരിപ്പനുമാണ്.
ഗാന്ധിയല്ല, മുഗള്‍ ചക്രവര്‍ത്തി അക്ബറാണ് യഥാര്‍ത്ഥ രാഷ്ട്രപിതാവെന്നും കട്ജു പറഞ്ഞു. തന്റെ വാദങ്ങളെ ന്യായീകരിക്കാന്‍ ‘വീണ്ടും ഗാന്ധി’, ‘ഗാന്ധിയും ജാതിയും’, ‘ആരായിരുന്നു ശരി’? ഗാന്ധിയോ അതോ ഭഗത് സിംഗ്, സൂര്യ സെന്‍ എന്നിവരോ? എന്നീ തലക്കെട്ടുകള്‍ സഹിതം കട്ജുവിന്റെ തുടര്‍ ഫേസ്ബുക്ക് പോസ്റ്റുകളും വന്നിട്ടുണ്ട്.
[fb_pe url=”https://www.facebook.com/justicekatju/posts/1487502704623604″ bottom=”30″]
Discussion about this post