പട്ടികജാതിക്കാരായ കോളേജ് പ്രിന്‍സിപ്പാള്‍മാരെ കൈകാര്യം ചെയ്ത എസ്എഫ്ഐ ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ നാവനക്കാത്തത് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകനായ കെവിഎസ് ഹരിദാസിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
”ലക്ഷ്മി നായര്‍ക്കെതിരെ നാവനക്കില്ല എന്ന് എന്ന് തീരുമാനിച്ചവര്‍ എന്താണാവോ പാവം പട്ടികജാതിയില്‍ പിറന്ന ഒരു സ്ത്രീയെ ഇങ്ങനെ കൈകാര്യം ചെയ്യുന്നത്?. സിപിഎമ്മിന്റെ നയമാണോ അത്? . ഏതാനും മാസം മുന്‍പ് പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പലിന് ശവക്കല്ലറ തീര്‍ത്തതും ഇതേ എസ്എഫ്ഐക്കാരാണ്. ആ പ്രിന്‍സിപ്പലും ഒരു പട്ടികജാതിയില്‍ പിറന്നയാളായിരുന്നു. കൂടുതല്‍ എന്തെങ്കിലും പറയണോ ?”-എന്നിങ്ങനെയാണ് കെവിഎസ് ഹരിദാസിന്റെ വിമര്‍ശനം
പോസ്റ്റിന്റെ പൂര്‍ണരൂപം-
തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളേജിലും എറണാകുളത്തെ മഹാരാജാസ് കോളേജിലും എസ്എഫ്ഐക്കാര്‍ സമരരംഗത്തുവന്നത് പ്രിന്‍സിപ്പലിനെ മാറ്റണം എന്ന ആവശ്യവുമായാണ്. രണ്ടിടത്തും അവരുന്നയിച്ച പ്രശ്നങ്ങള്‍ക്ക് സമാനതകളുണ്ട്. തിരുവനന്തപുരത്ത് എസ്എഫ്ഐ മാത്രമല്ല എല്ലാ പ്രമുഖ വിദ്യാര്‍ഥി സംഘടനകളും സമരത്തിലാണ് ; എറണാകുളത്ത് പക്ഷെ എസ്എഫ്ഐ മാത്രമാണ്. തിരുവനന്തപുരത്തെ ലോ അക്കാദമിയിലെ പ്രിന്‍സിപ്പലിനെ മാറ്റണം എന്ന ആവശ്യം ഉപേക്ഷിക്കാന്‍ ഇന്നിപ്പോള്‍ എസ്എഫ്ഐ തീരുമാനിച്ചുവത്രെ. ആ ആവശ്യങ്ങള്‍ ഇനി അവര്‍ ഉന്നയിക്കേണ്ടതില്ല എന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരിക്കണം. അതെ സമയം മഹാരാജാസിലെ പ്രിന്‍സിപ്പലിന് കോളേജില്‍ എത്താന്‍ പറ്റുന്നില്ല. അവരെത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന അവസ്ഥയാണ്. അവരുടെ കസേര എടുത്തുകൊണ്ടുപോയി തീയിട്ടത് ഓര്‍ക്കുക. അന്ന് പ്രിന്‍സിപ്പല്‍ കോളേജില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷെ അവര്‍ അന്ന് പ്രിന്‍സിപ്പലിനെയും കത്തിക്കുമായിരുന്നു എന്നാണ് കേട്ടിരുന്നത്. എന്തായാലും മഹാരാജാസിലെ പ്രിന്‍സിപ്പലിനെതിരെയുള്ള സമരം ശക്തിയായി തുടരുകയാണ്. അവിടെ പ്രിന്‍സിപ്പലിനെതിരെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല എസ്എഫ്ഐ എന്ന് വ്യക്തം.
ഇവിടെ നാം കാണേണ്ട മറ്റൊരു കാര്യം, തിരുവനന്തപുരത്തെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരാണ്. എന്നാല്‍ എറണാകുളത്തെ പ്രിന്‍സിപ്പല്‍ ഒരു പാവം പട്ടികജാതിക്കാരിയാണ്. ലക്ഷ്മി നായര്‍ക്കെതിരെ നാവനക്കില്ല എന്ന് എന്ന് തീരുമാനിച്ചവര്‍ എന്താണാവോ പാവം പട്ടികജാതിയില്‍ പിറന്ന ഒരു സ്ത്രീയെ ഇങ്ങനെ കൈകാര്യം ചെയ്യുന്നത്?. സിപിഎമ്മിന്റെ നയമാണോ അത്? . ഏതാനും മാസം മുന്‍പ് പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പലിന് ശവക്കല്ലറ തീര്‍ത്തതും ഇതേ എസ്എഫ്ഐക്കാരാണ്. ആ പ്രിന്‍സിപ്പലും ഒരു പട്ടികജാതിയില്‍ പിറന്നയാളായിരുന്നു. കൂടുതല്‍ എന്തെങ്കിലും പറയണോ ?
[fb_pe url=”https://www.facebook.com/keveeyes/posts/10206416346006224″ bottom=”30″]
Discussion about this post