കോട്ടയം: വിവാദത്തിലായിരിക്കുന്ന കോട്ടയം മറ്റക്കര ടോംസ് എന്‍ജിനിയറിംഗ് കോളേജില്‍ സാങ്കേതിക സര്‍വകലാശാല ഉപസമിതി ഇന്ന് തെളിവെടുപ്പ് നടത്തും. രാവിലെ പത്തരയ്ക്കു വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരില്‍നിന്നു മൊഴിയെടുക്കുന്ന സംഘം കോളജ് മാനേജ്മെന്റില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. കോളജ് ചെയര്മാന് മോശമായി പെരുമാറുന്നുവെന്നും വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോളജിനെതിരെ അന്വേഷണം തുടങ്ങിയത്.
എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം ഡോ. ജി. രാധാകൃഷ്ണപിള്ള, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജി.പി. പത്മകുമാര്‍, സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ ഡോ. ജയകുമാര്‍ എന്നിവരടങ്ങിയ മൂന്നംഗസമിതിയാണ് മൊഴിയെടുക്കുന്നത്.
കോളജിനു മതിയായ സൗകര്യങ്ങളില്ലെന്നും കോളജിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചതായും അംഗീകാരം റദ്ദു ചെയ്യണമെന്നും ആദ്യ പരിശോധനയെ തുടര്‍ന്നു നല്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിരുന്നു. ഇന്നത്തെ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലാവും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
Discussion about this post