Saturday, November 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

by Brave India Desk
Nov 24, 2026, 10:12 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

ശാസ്താംകോട്ട (കൊല്ലം): സ്കൂളിലെ വിനോദയാത്രയ്ക്കിടെ ഉണ്ടായ സംഭവങ്ങളുടെ പേരിൽ അധ്യാപകരും പ്രിൻസിപ്പലും നടത്തിയ മാനസിക പീഡനത്തെത്തുടർന്ന് പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയതായി കുടുംബത്തിന്റെ പരാതി. ആനയടി ‘നിരഞ്ജന’ (പുതുവാര്യത്ത്) സന്തോഷിന്റെയും രാജിയുടെയും മകനും ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയുമായ നിരഞ്ജൻ (17) ആണ് കഴിഞ്ഞ ദിവസം പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കുടുംബം ശൂരനാട് പൊലീസിൽ പരാതി നൽകി.

Stories you may like

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

കണക്ക് പറഞ്ഞുതന്നെ തീർക്കും’ കൊലവിളി പ്രസംഗം കുരുക്കായി; സിപിഎം നേതാവ് ടി.ഐ.മധുസൂദനനെതിരെ കേസെടുത്ത് പോലീസ്!

നിരഞ്ജന്റെ ജന്മദിനത്തിന്റെ തലേന്നായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. പിറന്നാൾ ആഘോഷത്തിനായി അമ്മ രാജി മകനെ കൂട്ടിക്കൊണ്ടുപോയി പുതിയ വസ്ത്രങ്ങൾ ഉൾപ്പെടെ വാങ്ങി നൽകിയിരുന്നു. സന്തോഷവാനായിരുന്ന മകന് വീട്ടിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച നിരഞ്ജന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ മാതാപിതാക്കളും സഹോദരി നക്ഷത്രയും ചേർന്ന് കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ചത് കണ്ടുനിന്നവരുടെയും കണ്ണ് നനയിച്ചു. തുടർന്ന് സഹപാഠികളും ഉറ്റവരും നാട്ടുകാരും ചേർന്ന് വിതുമ്പലോടെ നിരഞ്ജന് യാത്രാമൊഴിയേകി.

സ്കൂളിലെ വിനോദയാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനെ പരസ്യമായി അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ ഓഫീസിൽ വിളിച്ചുവരുത്തിയതും നിരഞ്ജന് കടുത്ത മനോവിഷമമുണ്ടാക്കി. ഇതാണ് മകനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് രക്ഷിതാക്കളുടെ പരാതി.

രാവിലെ പൊതുദർശനത്തിനായി മൃതദേഹം സ്കൂളിൽ എത്തിച്ചതോടെ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുദർശനം അവസാനിച്ചതിന് പിന്നാലെ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ വിദ്യാർഥികൾ തടിച്ചുകൂടി പ്രതിഷേധിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പൊലീസ് പ്രിൻസിപ്പലിനെ സുരക്ഷിതമായി വീട്ടിലേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം ശാന്തമായത്.

അതേസമയം, വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ സ്കൂളിനെതിരെ പരാമർശമില്ലെന്നും, അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ശൂരനാട് പൊലീസ് വ്യക്തമാക്കി. കുടുംബത്തിന്റെ പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ, വിദ്യാർഥിയുടെ മരണവുമായി സ്കൂളിനോ അധ്യാപകർക്കോ യാതൊരു ബന്ധവുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ശൂരനാട് പൊലീസ് എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവരോട് കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി.

Tags: NIRANJAN
Share
Tweet
Send
Share

Latest stories from this section

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഞാൻ വി.ഡി. സതീശന്റെ ചാവേറല്ല, ഷാഫി പറമ്പിൽ എനിക്കൊരു ഇരയുമല്ല’:രാജ്‌മോഹൻ ഉണ്ണിത്താൻ

രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ ; ആദ്യ ട്രയൽ റൺ പൂർത്തിയായി ; ഉപഹാരമായി നൽകാനുള്ള സ്വർണക്കോലവും തയ്യാർ

രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ ; ആദ്യ ട്രയൽ റൺ പൂർത്തിയായി ; ഉപഹാരമായി നൽകാനുള്ള സ്വർണക്കോലവും തയ്യാർ

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളത്തിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്’

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളത്തിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്’

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

Latest News

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies