Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കണക്ക് പറഞ്ഞുതന്നെ തീർക്കും’ കൊലവിളി പ്രസംഗം കുരുക്കായി; സിപിഎം നേതാവ് ടി.ഐ.മധുസൂദനനെതിരെ കേസെടുത്ത് പോലീസ്!

by Brave India Desk
Nov 27, 2026, 09:59 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: പയ്യന്നൂരിൽ നടത്തിയ വിവാദ കൊലവിളി പ്രസംഗത്തിൽ സിപിഎം നേതാവും മുൻഎംഎൽഎയുമായ ടി.ഐ.മധുസൂദനനെതിരെ പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തൽ, സമാധാന അന്തരീക്ഷം തകർക്കൽ, കലാപാഹ്വാനം നടത്തൽ തുടങ്ങിയ വകുപ്പുകൾ (ബിഎൻഎസ്192, 351(3), 352) ചുമത്തിയാണ് പയ്യന്നൂർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സി.വി. ധനരാജ് വധക്കേസ് വിധി വന്നതിന് പിന്നാലെ പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ചകൂത്തുപറമ്പ് രക്തസാക്ഷിദിന അനുസ്മരണ പരിപാടിയിലായിരുന്നു മധുസൂദനന്റെ വിവാദവെല്ലുവിളി.

 

Stories you may like

ഞാൻ വി.ഡി. സതീശന്റെ ചാവേറല്ല, ഷാഫി പറമ്പിൽ എനിക്കൊരു ഇരയുമല്ല’:രാജ്‌മോഹൻ ഉണ്ണിത്താൻ

രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ ; ആദ്യ ട്രയൽ റൺ പൂർത്തിയായി ; ഉപഹാരമായി നൽകാനുള്ള സ്വർണക്കോലവും തയ്യാർ

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെഅടിസ്ഥാനത്തിലാണ് പോലീസ് നടപടി. കലാപാഹ്വാനം നടത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ ഒരുകാരണവശാലും അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി, സംഭവത്തിൽകേസെടുക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും കണ്ണൂർ റൂറൽ എസ്പിക്കുംനിർദേശം നൽകിയിരുന്നു.

 

പ്രസംഗത്തിൽ വി. കുഞ്ഞികൃഷ്ണനെ ‘രാഷ്ട്രീയ നപുംസകം’ എന്ന് അധിക്ഷേപിച്ച മധുസൂദനൻ, ധനരാജ് വധക്കേസിൽ വിധി പറഞ്ഞ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയെയുംരൂക്ഷമായി വിമർശിച്ചിരുന്നു.”ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാതിരുന്നത് ഭാഗ്യം. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെതടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും” അദ്ദേഹം പരിഹസിച്ചു.

 

കൂടാതെ, പാർട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിക്കുന്നവർക്കെതിരെ ഭീഷണിയുടെസ്വരത്തിലായിരുന്നു മധുസൂദനന്റെ പ്രതികരണം. “കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും, അതിന് പാർട്ടിക്ക് മടിയില്ല. സമൂഹമാധ്യമങ്ങളിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത്കിട്ടിയിരിക്കും. നിങ്ങളുടെയൊന്നും വീട്ടിലേക്ക് വരാതിരിക്കാൻ ഞങ്ങൾക്ക്മനസ്സില്ലാത്തതുകൊണ്ടാണ്. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. ചീമേനിയിൽ അഞ്ചുപേരെചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല, പക്ഷേ അവരാരും ഇന്ന്ജീവനോടെയില്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്” എന്നായിരുന്നു മധുസൂദനന്റെ പ്രസംഗം.

 

ധനരാജ് വധക്കേസിൽ മൂന്ന് പ്രതികളെ കുറ്റക്കാരായി വിധിച്ച കോടതി, ബാക്കി 16 പ്രതികളെവെറുതെ വിട്ടിരുന്നു.ഇതിന് പിന്നാലെ സിപിഎം നേതൃത്വം കോടതി വിധിക്കെതിരെ പരസ്യമായിരംഗത്തുവരികയും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Tags: casecpim
Share
Tweet
Send
Share

Latest stories from this section

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളത്തിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്’

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളത്തിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്’

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

സ്വർണവില വീണ്ടും കുതിച്ചുയർന്നു; ഇന്നലെ കുറഞ്ഞതിന് പിന്നാലെ ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,920 രൂപ, ആഭരണപ്രേമികൾക്ക് തിരിച്ചടി’

ശ്രദ്ധിക്കുക: രാഷ്ട്രപതി കാലടിയിലേക്ക്; എറണാകുളം റൂറൽ മേഖലയിൽ കർശന ഗതാഗത നിയന്ത്രണം, ഈ റൂട്ടുകളിലെ യാത്രക്കാർ വഴിമാറി പോകണം!

ശ്രദ്ധിക്കുക: രാഷ്ട്രപതി കാലടിയിലേക്ക്; എറണാകുളം റൂറൽ മേഖലയിൽ കർശന ഗതാഗത നിയന്ത്രണം, ഈ റൂട്ടുകളിലെ യാത്രക്കാർ വഴിമാറി പോകണം!

Latest News

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

കണക്ക് പറഞ്ഞുതന്നെ തീർക്കും’ കൊലവിളി പ്രസംഗം കുരുക്കായി; സിപിഎം നേതാവ് ടി.ഐ.മധുസൂദനനെതിരെ കേസെടുത്ത് പോലീസ്!

വൻ ഡിസ്‌കൗണ്ട് കണ്ട് ഓൺലൈൻ വസ്ത്രക്കച്ചവടത്തിൽ വീഴല്ലേ; പണം നൽകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ, തട്ടിപ്പുകൾക്ക് പിന്നിൽ വടക്കേ ഇന്ത്യൻ ലോബിയെന്ന് സംശയം

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച് ‘സൈബർ അടിമകളാക്കി’; ഡൽഹിയിൽ വൻ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ, 164 വിദേശികളെ മോചിപ്പിച്ചു!

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഞാൻ വി.ഡി. സതീശന്റെ ചാവേറല്ല, ഷാഫി പറമ്പിൽ എനിക്കൊരു ഇരയുമല്ല’:രാജ്‌മോഹൻ ഉണ്ണിത്താൻ

അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ്എക്സിന്റെ 2 ഓഹരികൾ വീതം സൗജന്യം; 1.66 ലക്ഷം കോടിയുടെ വമ്പൻ സമ്മാനവുമായി ഇലോൺ മസ്ക്!

അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ്എക്സിന്റെ 2 ഓഹരികൾ വീതം സൗജന്യം; 1.66 ലക്ഷം കോടിയുടെ വമ്പൻ സമ്മാനവുമായി ഇലോൺ മസ്ക്!

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

1971-ൽ ഇന്ത്യബംഗ്ലാദേശിനെ സഹായിച്ചതല്ല, പാക്കിസ്ഥാനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്’; ബംഗ്ലാദേശ് സ്പീക്കർ

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് സമ്മേളനം നവംബർ 30 മുതൽ ; മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണവും ചർച്ചയാകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies