ലോകകപ്പ് ഫൈനലിൽ നിയന്ത്രിച്ച ആദ്യ സിംബാബ്‌വെ അംപയർ; സാറാ ദംബനേവാനയുടെ അകാല വേർപാടിൽ നടുങ്ങി കായിക ലോകം
സിംബാബ്‌വെ ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി മുൻ ക്രിക്കറ്റ് താരവും പ്രശസ്ത അംപയറുമായ സാറാ ദംബനേവാന (36) അന്തരിച്ചു. ഹരാരെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അവരുടെ അപ്രതീക്ഷിത അന്ത്യം. ...








