വൈഭവിനെ ഞാൻ മുൻപും വീഴ്ത്തിയിട്ടുണ്ട്, ഇന്നും എന്റെ പന്തിൽ അവൻ ഔട്ടാകും; അരങ്ങേറ്റക്കാരന്റെ ആത്മവിശ്വാസത്തെ വാഴ്ത്തി ഹൈദരാബാദ് ബോളിങ് കോച്ച്
ഐപിഎൽ 2026-ൽ വമ്പൻ താരങ്ങളടങ്ങിയ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ഗംഭീര വിജയം. അരങ്ങേറ്റക്കാരായ പ്രഫുൽ ഹിംഗെ, ഷാക്കിബ് ഹുസൈൻ എന്നിവരുടെ തീപ്പൊരി ബൗളിംഗാണ് രാജസ്ഥാന്റെ നട്ടെല്ലൊടിച്ചത്. ...










