വാഷിംഗ്ടൺ: താൻ കണ്ടതിൽ വെച്ച് ഏറ്റവും അരോചക നേതാവാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എന്ന് മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തന്റെ ബുക്കിലാണ് പോംപിയോ ഷീ ജിൻപിങ്ങിന്റെ സ്വഭാവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. പല കാര്യങ്ങൾക്കായി തനിക്ക് ഷീ ജിൻപിങ്ങിനെ ബന്ധപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോംപിയോ തന്റെ അഭിപ്രായം പങ്കുവെച്ചത്.
ചൈനയുടെ ഇരവാദമാണ് ചർച്ചകളിൽ അദ്ദേഹം കൂടുതലും ഉന്നയിക്കുന്നത്. നമ്മളൊക്കെ ജനിക്കുന്നതിന് മുൻപുളള പ്രശ്‌നങ്ങൾക്ക് വേണ്ടി പ്രതികാരം ചെയ്യണമെന്നും പറയും. വ്യക്തിപരമായി പറഞ്ഞാൽ ഷീ ജിൻപിങ്് ഒരു മർക്കട മുഷ്ടിക്കാരനാണെന്നാണ് തന്റെ അഭിപ്രായമെന്നും മൈക്ക് പോംപിയോ പറയുന്നു. ഒരിക്കൽ പോലും അദ്ദേഹം നിർബന്ധിതമായിട്ടല്ലാതെ ചിരിക്കുന്നത് കണ്ടിട്ടില്ലെന്നും പോംപിയോ പറയുന്നു.
വിഷയങ്ങളിലെല്ലാം സ്വന്തം നിലപാടുകൾ തളളിക്കയറ്റാനാണ് ചൈനീസ് പ്രസിഡന്റ് ശ്രമിക്കാറുളളതെന്നും പോംപിയോ ചൂണ്ടിക്കാട്ടുന്നു. കോവിഡ് സമയത്ത് ചൈന സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ യുഎസിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നു. പിപിഎഫ് കിറ്റുകൾ
ഇനി കയറ്റി അയയ്ക്കില്ലെന്ന് പറഞ്ഞായിരുന്നു സമ്മർദ്ദം ചെലുത്തിയതെന്നും പോംപിയോ പുസ്തകത്തിൽ പറയുന്നു.
Leave a Comment