Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഭാരതത്തിൽ നാനോടെക്നോളജി നിലനിന്നിരുന്നു‘; തെളിവുകളുമായി പുരാവസ്തു ഗവേഷകർ

by Brave India Desk
Nov 22, 2020, 01:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഭാരതത്തിൽ നാനോടെക്നോളജി നിലനിന്നിരുന്നതായി പുരാവസ്തു ഗവേഷകർ. 2600 വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന നാനോ സാങ്കേതിക വിദ്യയുടെ തെളിവുകൾ തമിഴ്‌നാട്ടിലെ കീലാടി ഉത്ഖനനകേന്ദ്രത്തില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കാര്‍ബണ്‍ നാനോട്യൂബുകള്‍ കൊണ്ടുള്ള പദാര്‍ഥങ്ങൾ മണ്‍പാത്രങ്ങളിള്‍ പൂശിയിരുന്നതായി സയന്റിഫിക് റിപ്പോര്‍ട്ട്‌സ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. 2600 വര്‍ഷം ഈ നാനോപദാര്‍ഥം നിലനിന്നു എന്നത് അത്ഭുതകരമാണെന്നും ഗവേഷകർ പറയുന്നു.

Stories you may like

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

മനുഷ്യനിര്‍മിത നാനോപദാര്‍ഥങ്ങളുടെ കാര്യത്തില്‍, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയ തെളിവുകളാണ് ഇവയെന്ന് പഠനത്തില്‍ പങ്കെടുത്ത വെല്ലൂര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകന്‍ വിജയാനന്ദ് ചന്ദ്രശേഖരന്‍ അഭിപ്രായപ്പെടുന്നു. മണ്‍പാത്രങ്ങളില്‍ പൂശാനുപയോഗിക്കുന്ന വസ്തുക്കള്‍ സാധാരണയായി കാലാവസ്ഥാമാറ്റങ്ങളില്‍ പെട്ട് നശിക്കാറാണ് പതിവ്. എന്നാൽ ഇപ്പോള്‍ കണ്ടെത്തിയവയ്ക്ക് കേടുപാടില്ലെന്ന് ചന്ദ്രശേഖരന്‍ പറയുന്നു. രൂപകല്‍പനയിലെ പ്രത്യേകത കാരണമാവാം ഇത്രയും കാലം അവയ്ക്ക് മാറ്റങ്ങൾ സംഭവിക്കാതിരുന്നതെന്നും ഗവേഷകർ അനുമാനിക്കുന്നു.

അന്നത്തെ ജനങ്ങളുടെ കാര്‍ബണ്‍ ഘടനയെ കുറിച്ചുള്ള അറിവ് അത്ഭുതകരമാണെന്ന് പഠനത്തിൽ പങ്കാളികളായിരുന്ന ഗവേഷകർ അഭിപ്രായപ്പെടുന്നു. പ്രാചീനകാലത്ത് സസ്യങ്ങളുടെ ചാറും സത്തും മറ്റും മണ്‍പാത്രങ്ങളില്‍ പൂശാന്‍ ഉപയോഗിച്ചിരുന്നു. ഇവ 1100-1400 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ചുട്ടെടുത്തിരുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പഠനത്തിൽ പങ്കെടുത്ത സംഘാംഗങ്ങൾ പറയുന്നു. ദക്ഷിണേന്ത്യയില്‍ ഇരുമ്പ് യുഗം നിലനിന്നിരുന്നതായുള്ള വാദം ദൃഢപ്പെടുത്തുന്നതാണ് ഈ ഖനനങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

Tags: tamil naduNano TechnologyEvidencesAncient IndiaResearch Findings
Share11
Tweet
Send
Share

Latest stories from this section

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

Latest News

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്;  അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്; അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies