Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

by Brave India Desk
Nov 21, 2026, 11:00 am IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കശ്മീർ താഴ്‌വരയിലേക്ക് വൻതോതിൽ ലഹരിമരുന്നുകൾ കടത്തുന്ന അന്തർസംസ്ഥാന ശൃംഖലയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) തകർത്തു. എൻസിബിയുടെ ജമ്മു, ഡൽഹി സോണൽ യൂണിറ്റുകൾ സംയുക്തമായി നടത്തിയ നീക്കത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലെ ഷഹ്ദരയിലുള്ള രഹസ്യ ഗോഡൗണിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ക്യാപ്സ്യൂളുകളും ചുമമരുന്ന് കുപ്പികളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ എൻസിബി അറസ്റ്റ് ചെയ്തു.

Stories you may like

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

നവംബർ 16-ന് പുലർച്ചെ ഉധംപൂർ ജില്ലയിലെ ചെനാനിയിലുള്ള മാദ ടോൾ പ്ലാസയ്ക്ക് സമീപം ശ്രീനഗറിലേക്ക് പോകുകയായിരുന്ന യാത്രാ ബസ് എൻസിബി ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചതോടെയാണ് വൻ ലഹരിക്കടത്ത് ശൃംഖലയുടെ ചുരുളഴിഞ്ഞത്. ബസിലെ യാത്രക്കാരനായിരുന്ന ദോഡ ജില്ലയിലെ ഭദർവ സ്വദേശിയിൽ നിന്ന് ഏകദേശം ഏഴ് കിലോഗ്രാം കോഡീൻ അടങ്ങിയ ചുമമരുന്ന് (സിബിസിഎസ്) ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.

തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിലൂടെ കശ്മീർ താഴ്‌വരയിലേക്കും ഡൽഹിയിലേക്കും നീളുന്ന വിതരണ ശൃംഖലയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കശ്മീരിൽ ലഹരിമരുന്ന് ഏറ്റുവാങ്ങാനിരുന്ന അനന്ത്നാഗ് സ്വദേശിയെ എൻസിബി വലയിലാക്കി. പിന്നാലെ നവംബർ 18-ന് ഡൽഹിയിൽ നടത്തിയ തുടർ പരിശോധനയിൽ 356 കുപ്പി കോഡീൻ ചുമമരുന്ന് കൂടി കണ്ടെടുക്കുകയും, ഷഹ്ദരയിലെ ഗോഡൗൺ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മുഖ്യസൂത്രധാരന്മാരെ പിടികൂടുകയുമായിരുന്നു.

2029-ഓടെ രാജ്യത്തെ ലഹരി ശൃംഖലകളെ പൂർണ്ണമായും തുടച്ചുനീക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രത്യേക കർമ്മപദ്ധതിയുടെ ഭാഗമായാണ് എൻസിബി പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. പിടിയിലായവരുടെ സാമ്പത്തിക ഇടപാടുകളും, ഇവർക്ക് മരുന്നുകൾ എത്തിച്ചുനൽകിയ വൻകിട വിതരണക്കാരെയും കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags: Delhi-Kashmir drug networkseizes half-a-million capsulescough syrup bottles
Share
Tweet
Send
Share

Latest stories from this section

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

Latest News

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്;  അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്; അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies