Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്; അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

by Brave India Desk
Nov 21, 2026, 11:00 am IST
in World
Share on Facebook
Tweet
WhatsApp
Telegram

വാണിജ്യ വിമാനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ അൽ-ഖ്വയ്ദ അനുബന്ധ സംഘടനകളും അനുയായികളും ആഹ്വാനം ചെയ്യുന്ന പശ്ചാത്തലത്തിൽ അമേരിക്കയിലെ വ്യോമയാന മേഖലയ്ക്ക് ഫെഡറൽ ഏജൻസികൾ ജാഗ്രതാ നിർദ്ദേശം നൽകി. കഴിഞ്ഞ സെപ്റ്റംബറിൽ ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ്  വിമാനത്തിൽ നടന്ന റാഞ്ചൽ ശ്രമം മാതൃകയാക്കാൻ ഭീകരർ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ട്.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ  ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി , ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ  എന്നിവ സംയുക്തമായാണ് യുഎസിലെ വാണിജ്യ വിമാനക്കമ്പനികൾക്കും എയർ കാർഗോ ഓപ്പറേറ്റർമാർക്കും വിമാനത്താവളങ്ങൾക്കും മുന്നറിയിപ്പ് നൽകിയത്. അമേരിക്കൻ, ഇസ്രായേലി ലക്ഷ്യങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾ ആവർത്തിക്കാൻ ഓൺലൈൻ സന്ദേശങ്ങളിലൂടെ ആഹ്വാനങ്ങളുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

Stories you may like

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

കഴിഞ്ഞ സെപ്റ്റംബറിൽ ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ കോക്പിറ്റിലിരുന്ന് ഒരു പൈലറ്റ് സഹപൈലറ്റിനെ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ പൈലറ്റ് ചെറുത്തുനിന്നതിനാലാണ് ആക്രമണശ്രമം വിഫലമായതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. വിമാനത്താവള സുരക്ഷാ സംവിധാനങ്ങൾ മറികടക്കാൻ കഴിയുമെന്ന തരത്തിലാണ് ഭീകരർ ഈ സംഭവത്തെ ഓൺലൈൻ പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നത്.

എന്നിരുന്നാലും, നിലവിൽ നിർദ്ദിഷ്ടമോ വിശ്വസനീയമോ ആയ ആക്രമണ പദ്ധതികൾ കണ്ടെത്തിയിട്ടില്ലെന്ന് യുഎസ് നിയമപാലക വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു . മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സ്വകാര്യ മേഖലയുമായി ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നത്.

അമേരിക്കയിലെ ഏറ്റവും തിരക്കേറിയ യാത്രാകാലങ്ങളിലൊന്നായ താങ്ക്സ്ഗിവിംഗ് അവധിക്ക് തൊട്ടുമുൻപാണ് ഈ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്. നവംബർ 24 മുതൽ 30 വരെ ഏകദേശം 60 ലക്ഷത്തോളം പേർ ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുമെന്നാണ് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ  കണക്കാക്കുന്നത്.

മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങളും ഫ്ലൈദുബായ് സംഭവത്തിന് ലഭിക്കുന്ന പ്രചാരണവും അമേരിക്കൻ വിരുദ്ധ വികാരം ആളിക്കത്തിക്കാനും, മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ആക്രമണത്തിന് മുതിരുന്ന വ്യക്തികളെ പ്രേരിപ്പിക്കാനും ഇടയാക്കുമെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

വിമാനത്താവളങ്ങളിലും വിമാനക്കമ്പനികളിലും ശ്രദ്ധിക്കേണ്ട മുന്നറിയിപ്പ് സൂചനകൾ

1. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ നിയമപാലകരെ അറിയിക്കാൻ എഫ്ബിഐ തീരുമാനങ്ങൾ വന്നിട്ടുണ്ട്.

2. നിലവിലുള്ള വിമാനത്താവള സുരക്ഷാ പരിശോധനകൾ ഒഴിവാക്കാനോ മറികടക്കാനോ ഉള്ള ശ്രമങ്ങൾ.
കൃത്യമായ ഔദ്യോഗിക ആവശ്യമില്ലാതെ വിമാന പ്രവർത്തനങ്ങൾ അല്ലെങ്കിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടുന്നത്.

3. പ്രത്യേക ലഗേജുകൾ മറ്റാരുടെയും സഹായമില്ലാതെ സ്വയം കൈകാര്യം ചെയ്യാൻ നിർബന്ധം പിടിക്കുന്നത്.
വിമാനക്കമ്പനികളുടെ റേഡിയോകൾ, വിമാനത്താവള പ്രവേശന ബാഡ്ജുകൾ, യൂണിഫോമുകൾ തുടങ്ങിയ ഉപകരണങ്ങൾ കാണാതാകുന്നത്.

Tags: al quidafly dubai model attack on airlinesUS Agencies Caution Airlines
Share
Tweet
Send
Share

Latest stories from this section

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

ഒരു പന്തുപോലും എറിയാതെ പാക്കിസ്ഥാനെ ചാംപ്യന്മാരാക്കി സുൽത്താൻ ഷാ; കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പിൽ നാടകീയ രംഗങ്ങൾ, ബഹിഷ്കരിച്ച് ഇന്ത്യ

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്;  അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ഫ്ലൈദുബായ് മാതൃകയിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയുണ്ട്; അൽ-ഖ്വയ്ദ ഭീഷണിയിൽ വിമാനക്കമ്പനികൾക്ക് യുഎസ് മുന്നറിയിപ്പ്

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

ക്രൈസ്തവ ഭൂരിപക്ഷത്തിന് അന്ത്യം? 2035-ഓടെ ലോകത്തിലെ ഏറ്റവും വലിയ മതം ഇസ്‌ലാമാകുമെന്ന് പ്രവചനം

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

പിതാവ് സങ്കടത്തിലാണ്, ഭാര്യ ഇപ്പോഴും കരയുകയാണ്, കുടുംബത്തിന് ഞാൻ കാരണം ചീത്തപേരുണ്ടായി; ഡ്രസിങ് റൂം വിവാദത്തില്‍ സര്‍ഫറാസ്

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

താജ്മഹലും നിസാമുദ്ദീൻ ദർഗയും കാണാൻ മോഹിച്ചു, കർശന നിലപാടുമായി കേന്ദ്ര സർക്കാർ; പാക് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies