ന്യൂഡല്‍ഹി: റിപബ്ലിക് ദിനപരേഡില്‍ രാമക്ഷേത്രത്തിന്റെ നിശ്ചലദൃശ്യവുമായി ഉത്തര്‍പ്രദേശ്. രാമക്ഷേത്രത്തിനൊപ്പം അയോധ്യ നഗരവും യു.പിയുടെ നിശ്ചലദൃശ്യത്തിലുണ്ട്. വാല്മീകി രാമായണം രചിക്കുന്നതാണ് നിശ്ചലദൃശ്യത്തിന്റെ തുടക്കത്തില്‍.
മധ്യഭാഗത്ത് രാമക്ഷേത്രവും പിന്നീട് രാമായണത്തിലെ വിവിധ സന്ദര്‍ഭങ്ങളും ചിത്രീകരിച്ചു. നിശ്ചലദൃശ്യത്തിന്റെ മധ്യഭാഗത്ത് അയോധ്യയിലെ ദീപോത്സവത്തിന്റെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോദേരയിലെ സൂര്യക്ഷേത്രമാണ് ഗുജറാത്തിന്റെ നിശ്ചലദൃശ്യത്തിന്റെ പ്രമേയം.
സൂര്യക്ഷേത്രത്തിന്റെ സഭാമണ്ഡപവും അതിലെ 52 തൂണുകളും നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുന്നു. കർണാടകയുടെ ടാബ്ലോയിൽ വിജയ നഗരമാണ് ഉൾപ്പെടുന്നത്.









