ലഡാക്ക്: ലഡാക്കില്‍ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാകയുമായി കൊടുംതണുപ്പിനെ പോലും വകവയ്ക്കാതെ ഐടിബിപി ഉദ്യോഗസ്ഥര്‍ മാര്‍ച്ച് നടത്തി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്നലെ 17 ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളിലായി പൊലീസ് സേവന മെഡലുകള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.
കെ സുരേന്ദ്രന്റെ കുടുംബ ചിത്രത്തിന് താഴെ അശ്ലീല കമന്റ്; പ്രവാസിക്കെതിരെ കേസെടുത്ത് പൊലീസ്
Indo Tibetan Border Police (ITBP) jawans celebrate the 72nd #RepublicDay at a high-altitude Border Outpost in Ladakh.
(Source: ITBP) pic.twitter.com/OzlY865SP2
— ANI (@ANI) January 26, 2021
അസിസ്റ്റന്റ് കമാന്‍ഡന്റ് അനുരാഗ് കുമാര്‍ സിംഗ്, ഡെപ്യൂട്ടി കമാന്‍ഡന്റ് രാജേഷ് കുമാര്‍ ലുത്ര എന്നിവര്‍ക്ക് ധീരതയ്ക്കുള്ള പൊലീസ് മെഡലും, മൂന്ന് പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും, 12 മെറിറ്റോറിയസ് സേവനത്തിന് പോലീസ് മെഡലുകളും നല്‍കിയിരുന്നു.








