കണ്ണൂർ: ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ നഗ്നതാ പ്രദർശനം. സംഭവത്തെക്കുറിച്ച് പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് വിദ്യാർത്ഥിനികൾ പരാതിപ്പെടുന്നു.
ഇതിനെക്കുറിച്ച് ഹോസ്റ്റൽ അധികൃതർക്കും കോളേജിലും പോലീസിലും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. ഇതോടെയാണ് നഗ്നത പ്രര്‍ശിപ്പിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇവർ പുറത്തു വിട്ടത്.
മൂന്ന് തവണയായി സംഭവം ആവർത്തിക്കുന്നു. ഒരാൾ തന്നെയാണ് ഇതിന് പിന്നിലെന്നും ഇവർ സംശയിക്കുന്നു. എന്നാൽ സിസിടിവി ഇല്ലാത്തതിനാൽ തെളിവ് ലഭിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.












