Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Defence

പാക്ക് തുറമുഖത്തെ കിടിലം കൊള്ളിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’; വിട വാങ്ങിയത് യുദ്ധചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട നേവിയുടെ അനശ്വരനായകൻ

by Brave India Desk
Aug 11, 2021, 01:28 pm IST
in Defence
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ നാവികസേനാ ചരിത്രത്തിലെ ആദ്യ മഹാവീർചക്ര ജേതാവായ കമാൻഡർ കെ.പി. ഗോപാൽറാവു കഴിഞ്ഞദിവസം അന്തരിച്ചു. 94ാം വയസ്സിലായിരുന്നു ഇന്ത്യയുടെ യശസ്സുയർത്തിയ മുൻ ഉന്നത സൈനികന്റെ നിര്യാണം. അദ്ദേഹം ബാക്കിയാക്കി പോകുന്നത് സിരകളെ ത്രസിപ്പിച്ച ഒരു നാവികദൗത്യത്തിന്റെ ഓർമകളാണ്.

പാക്ക് തുറമുഖമായ കറാച്ചിയെ മുൾമുനയിൽ നിർത്തി ആക്രമിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’ ദൗത്യത്തിന്റെ നായകൻമാരിലൊരാളായിരുന്നു കമാൻഡർ കെ.പി.റാവു. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളിൽ ഏറ്റവും തിളക്കമുറ്റതായിട്ടാണ് ഓപ്പറേഷൻ ട്രൈഡന്റ് യുദ്ധചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്.

Stories you may like

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

ഇന്ത്യൻ പ്രതിരോധത്തിന് കൂടുതൽ കരുത്തേകാൻ പുതുതലമുറ മിസൈൽ ‘ബ്രഹ്മോസ്-എൻജി’ ; പ്രഹരശേഷി കൂട്ടാനും ഭാരം കുറയ്ക്കാനും പുത്തൻ നീക്കം

അറുപതുകളുടെ അവസാനകാലഘട്ടത്തിലാണ് ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നും ഓസ 1 എന്നു പേരുള്ള 8 മിസൈൽ ബോട്ടുകൾ വാങ്ങിയത്. പാക്കിസ്ഥാനെതിരെ ബംഗ്ലദേശിൽ ഉയരുന്ന ജനരോഷവും മറ്റു സംഗതികളും പരിഗണിച്ച് വീണ്ടുമൊരു യുദ്ധത്തിനു സാധ്യതയുണ്ടാകാമെന്ന വിലയിരുത്തലിലായിരുന്നു ബോട്ടുകൾ പെട്ടെന്നു തന്നെ വാങ്ങാൻ രാജ്യം തീരുമാനിച്ചത്. കപ്പലുകളെ തകർക്കാൻ സാധിക്കുന്ന സ്റ്റൈക്സ് മിസൈലുകളും അത്യാധുനിക റഡാറുകളും ഈ ബോട്ടുകളിലുണ്ടായിരുന്നു. ഈ ബോട്ടുകൾക്ക് പക്ഷേ ഒരു പരിമിതിയുണ്ടായിരുന്നു. റേഞ്ച് കുറവായതിനാൽ തീരസംരക്ഷണത്തിനായിരുന്നു ഇവ അഭികാമ്യം. മറ്റൊരു രാജ്യത്തിന്റെ മേഖലകളിൽ യുദ്ധം നടത്താൻ ഇവ അത്രയ്ക്ക് അനുയോജ്യമായിരുന്നില്ല.

1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ വ്യോമസേന ഇന്ത്യയുടെ ആറ് എയർഫീൽഡുകൾ ആക്രമിച്ചു. ഇതോടെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന് കാഹളമായി. അതിർത്തി മേഖലകളിൽ താമസിയാതെ തന്നെ യുദ്ധം തുടങ്ങി. നാവികസേന കറാച്ചി തുറമുഖത്തെ ആക്രമിക്കാൻ പദ്ധതിയിട്ടു. പാക്കിസ്ഥാൻ നാവികസേനയുടെ മർമമാണ് കറാച്ചി. തുറമുഖത്ത് നാശനഷ്ടങ്ങൾ വരുത്തിയാൽ കടൽവഴിയുള്ള പോരാട്ടത്തിന് പാക്കിസ്ഥാൻ ഉടൻ പരുവപ്പെടില്ല. ഇതിനുള്ള നിയോഗം ഓസ 1 മിസൈൽ ബോട്ടുകൾക്ക് വന്നു ചേർന്നു. എന്നാൽ റേഞ്ച് കുറവുള്ള അധികം സഞ്ചരിക്കാൻ സാധ്യമല്ലാത്ത ഓസ എങ്ങനെ കറാച്ചിയിലെത്തിക്കും. നാവികസേനയിലെ പ്രതിഭാധനരായ ഓഫിസർമാർ അതിനും പ്രതിവിധി കണ്ടെത്തി. ഓസ ബോട്ടുകളെ കപ്പലിൽ കെട്ടി വലിച്ച് കറാച്ചിക്കു സമീപം എത്തിക്കുക. ഓപ്പറേഷൻ ട്രൈഡന്റിനു രൂപരേഖയായി.

ഐഎൻഎസ് നിപത്, നിർഘത്, വീർ എന്നീ ഓസ ബോട്ടുകളാണ് ട്രൈഡന്റിൽ അണിനിരന്നത്. കമാൻഡർ ബി.ബി. യാദവിനായിരുന്നു സ്ക്വാഡ്രന്റെ ചുമതല. ഐഎൻഎസ് കച്ചൽ, കിൽത്താൻ എന്നീ ഫ്രിഗേറ്റ് കപ്പലുകളാണ് ബോട്ടുകളെ വഹിച്ചത്. കിൽത്താന്റെ ക്യാപ്റ്റനായിരുന്നു അക്കാലത്ത് കമാൻഡറായിരുന്ന ഗോപാൽ റാവു.

മുംബൈയിൽ നിന്ന് ദൗത്യസേന കറാച്ചി ഹാർബറിനു സമീപമെത്തി. അവിടെ നിന്ന് നിപത്, നിർഘത്, വീർ എന്നീ മിസൈൽബോട്ടുകൾ തുറമുഖം ലക്ഷ്യമാക്കി നീങ്ങി. ഐഎൻഎസ് കിൽത്താനിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് ദിശമാറ്റിയും മറിച്ചുമായിരുന്നു ആ യാത്ര.

അന്നു രാത്രി 11 മണിയോടെ ഐഎൻഎസ് നിർഘതിലെ റഡാർ ആദ്യ ലക്ഷ്യം കണ്ടെത്തി. പിഎൻഎസ് ഖൈബർ എന്ന പാക്കിസ്ഥാൻ നേവിയുടെ ഡിസ്ട്രോയർ പടക്കപ്പലായിരുന്നു അത്. പിഎൻഎസ് ഷാജഹാൻ, വീനസ് ചലഞ്ചർ എന്ന സൈനിക ചരക്കുകപ്പൽ എന്നിവയുടെ സ്ഥാനങ്ങളും താമസിയാതെ റഡാർ അടയാളപ്പെടുത്തി. പാക്കിസ്ഥാൻ സൈന്യത്തിനായുള്ള ആയുധങ്ങളും പടക്കോപ്പുകളും വഹിക്കുന്ന കപ്പലായിരുന്നു വീനസ് ചലഞ്ചർ.

താമസിയാതെ ആക്രമണം തുടങ്ങി. പാക്കിസ്ഥാൻ പടക്കപ്പലുകൾക്ക് എവിടുന്നാണ് ആക്രമണം വരുന്നതെന്ന് മനസ്സിലായില്ല. മിസൈലുകൾ അവയിൽ വന്നു പതിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ വ്യോമസേനയാണ് ആക്രമിക്കുന്നതെന്ന് വിചാരിച്ച് കപ്പലുകൾ വിമാനവേധ തോക്കുകൾ മുകളിലേക്കുയർത്തി. ഓസ ബോട്ടുകളാണ് യഥാർഥത്തിൽ തങ്ങളെ ആക്രമിക്കുന്നതെന്ന് അവർ അറിഞ്ഞതേയില്ല.

താമസിയാതെ മൂന്നു കപ്പലുകളും മുങ്ങി. പിഎൻഎസ് ഖൈബറിൽ നിന്ന് കറാച്ചി നാവികകേന്ദ്രത്തിലേക്ക് അപായസൂചന പോയി. കപ്പലുകൾ ആക്രമിച്ചു മുക്കിയ ശേഷം ബോട്ടുകളുടെ ശ്രദ്ധ തീരത്തെ ഇന്ധന സംഭരണ കേന്ദ്രങ്ങളിലേക്കായി. ഇവിടേക്കും മിസൈലുകൾ പാഞ്ഞു. ഇന്ധനടാങ്കുകൾക്ക് തീപിടിച്ച് കറാച്ചി ഹാർബറിൽ വൻ അഗ്‌നിബാധ ഉടലെടുത്തു. സമയം കളയാതെ ബോട്ടുകൾ തിരിച്ചു യാത്ര തുടങ്ങി.

അപ്പോഴേക്കും പാക്ക് യുദ്ധവിമാനങ്ങൾ കപ്പലുകൾ മുങ്ങിയ സ്ഥലത്തേക്ക് എത്തി. ഇന്ത്യൻ പടക്കപ്പലുകൾ മേഖലയിലെത്തിയിട്ടുണ്ടെന്നും അവയാണ് ആക്രമണത്തിനു പിന്നിലെന്നും അനുമാനിച്ച അവർ തിരച്ചിൽ തുടങ്ങി. താമസിയാതെ അവരൊരു പടക്കപ്പൽ കണ്ടെത്തുകയും ചെയ്തു. അതിലേക്ക് വിമാനങ്ങൾ ആക്രമണം നടത്തി. എന്നാൽ അത് പാക്കിസ്ഥാന്റെ തന്നെ പടക്കപ്പലായ പിഎൻഎസ് സുൾഫിക്കറായിരുന്നു. പാക്ക് വ്യോമസേനയ്ക്ക് പറ്റിയ വലിയ അമളിയായിരുന്നു ആ ആക്രമണം.

ഡിസംബർ ഏഴിന് മുംബൈ നാവികതുറമുഖത്ത് ട്രൈഡന്റ് ദൗത്യസംഘത്തിലെ മൂന്ന് മിസൈൽ ബോട്ടുകളും രണ്ടു പടക്കപ്പലുകളും തിരിച്ചെത്തി. ഇവയ്ക്ക് തുറമുഖത്ത് വീരോചിതമായ വരവേൽപ് ലഭിച്ചു. ദിവസങ്ങൾക്ക് ശേഷം ഓപ്പറേഷൻ പൈത്തൺ എന്ന മറ്റൊരു ദൗത്യത്തിൽ മൂന്നു പാക്ക് കപ്പലുകൾ കൂടി ഇന്ത്യൻ നാവികസേന മുക്കി. കറാച്ചി തുറമുഖത്തെ ഇത്തരത്തിൽ നിർവീര്യമാക്കാൻ സേനയ്ക്ക് സാധിച്ചു. ഇന്ത്യ തിളക്കമാർന്ന വിജയം നേടിയ 1971 ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ നിർണായകമായ ഏടായിരുന്നു ഈ ദൗത്യങ്ങൾ.

 

Tags: indian navy
Share1
Tweet
Send
Share

Latest stories from this section

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

മരണത്തെ തോൽപ്പിച്ച ധീരത: തൈൻ ധാറിലെ ഒറ്റയാൻ പോരാളി

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

Latest News

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ചരിത്രപരമായ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു; നവംബർ 30-ന് ലോക്‌സഭ പരിഗണിക്കുക മൂന്ന് സുപ്രധാന ബില്ലുകൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies