തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തില്‍ കേരളം നടപ്പാക്കിയത് ഒരു പ്രത്യേക തരം പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനി വലിയ തോതില്‍ ഉയരാൻ സാധ്യതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ഡെല്‍റ്റ വകഭേദത്തിന് രോഗതീവ്രത കൂടുതലായിരുന്നു. എന്നാൽ രോഗവ്യാപനം കൂടുതലാണെങ്കിലും ഒമിക്രോണിന് രോഗതീവ്രത കുറവാണ്. ഒമിക്രോണ്‍ വ്യാപിച്ചതോടെ ജനുവരി ഒന്നിനാണ് മൂന്നാം തരംഗം ആരംഭിക്കുന്നത്. രണ്ടാം തരംഗത്തില്‍ കഴിഞ്ഞ വര്‍ഷം മെയ് 12 ന് 43529 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. അതേസമയം മൂന്നാം തരംഗത്തില്‍ ജനുവരി 25 ന് 55475 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. എന്നാല്‍ ഉയര്‍ന്ന വേഗത്തില്‍ തന്നെ കേസുകള്‍ കുറഞ്ഞുവരുന്നതായാണ് കാണാന്‍ കഴിയുന്നത്. ജനുവരി ആദ്യ ആഴ്ച്ചയില്‍ 45 ശതമാനമാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായത്. ജനുവരി മൂന്നാം ആഴ്ച്ചയില്‍ 215 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ പിന്നീടത് കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവരും ഇനി കുറച്ച് നാള് കൂടി നല്ലരീതിയില്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.











