Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഇന്ന് പൊന്നോണം: തൃക്കാക്കരയപ്പനെ വീടുകളിലേക്ക് ആനയിച്ച് മലയാളി

by Brave India Desk
Sep 8, 2022, 05:08 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെയും ആഘോഷമായി മലയാളികൾക്ക് ഇന്ന് പൊന്നോണം. പൂക്കളവും പൂവിളിയുമായി തൃക്കാക്കരയപ്പനെ വീടുകളിലേക്ക് ആനയിച്ചും പൂജചെയ്തും കേരളത്തിലെ ഓരോ വീടുകളും അത്യുത്സാഹപൂർവ്വം ഈ വർഷം ഓണം ആഘോഷിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി മഹാമാരിയും പ്രളയവും കവർന്നെടുത്ത ഓണത്തെ ഇക്കൊല്ലം ഗംഭീരമായാണ് കേരളം കൊണ്ടാടുന്നത്. ചിങ്ങത്തിലെ  അത്തം നാള്‍ തുടങ്ങി പത്താം ദിനമാണ് തിരുവോണം.

തൃക്കാക്കര വാമനമൂർത്തിയുടെ ക്ഷേത്രത്തിൽ അത്തം നാൾ  ദിവസം കൊടിയേറി ഉത്സവം നടക്കുന്നത് തിരുവോണനാളിലാണ്.  ഈ ഉത്സാവഘോഷത്തിന് കേരളത്തിലെ ഓണവുമായി ബന്ധമുണ്ടെന്നാണ് ഐതിഹ്യം. തിരുവോണനാളിൽ തൃക്കാക്കരയിൽ നടക്കുന്ന ഓണസദ്യയിൽ പങ്കുകൊള്ളാൻ മറ്റു സംസ്ഥാനത്ത് നിന്ന് പോലും ഭക്തരെത്താറുണ്ട്. പണ്ട്  കാലത്ത് കർക്കിടകത്തിലെ തിരുവോണം മുതൽ ചിങ്ങമാസത്തിലെ തിരുവോണം വരെ ആയിരുന്നു ഓണം ആഘോഷിച്ചിരുന്നത്.

Stories you may like

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

ഇപ്പോൾ ചിങ്ങമാസത്തിലെ അത്തം നാളിൽ കൊടിയേറുന്ന ഉത്സവം  തിരുവോണനാളിലെ ആറാട്ടോടുകൂടി അവസാനിക്കും.പത്ത് ദിവസങ്ങളിൽ ഭഗവാൻറെ വിഗ്രഹത്തിൽ ചാർത്തുന്ന ദശാവതാര ചാർത്ത് വളരെ പ്രശസ്തമാണ്. ക്ഷേത്ര നടയിൽ  ചാണകം മെഴുകി അതിൻമേൽ വലിയ പൂക്കളിമിടുകയും തിരുവോണദിവസം കലാപരിപാടികളുണ്ടായിരിക്കുകയും ചെയ്യും.  മഹാവിഷ്ണുവിൻെറ അവതാരമായ ത്രിവിക്രമൻ എന്ന പേരിലുള്ള വാമനമൂർത്തിയുടെ ജൻമദിവസമാണ് തിരുവോണം.

ഈ വാമന മൂർത്തിയുടെ സങ്കല്പത്തിലാണ് വീടുകളിലെ  പൂക്കളങ്ങളിൽ സ്തൂപ രൂപത്തിലുള്ള തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും പൂജ നടത്തുകയും ചെയ്യുന്നത്. മൂന്നടി മണ്ണ് ദാനം ചോദിച്ച് കൊണ്ട്   മഹാബലിയെ പരീക്ഷിക്കുകയായിരുന്നു വാമനമൂർത്തി.  തൻറെ സർവ്വസ്വവും നഷ്ടമായി ശരീരം പോലും ഭഗവാന് ദാനം നൽകേണ്ടിവരുന്ന സമയത്തും പുഞ്ചിരിച്ചു കൊണ്ട് അതിനെ നേരിടുകയായിരുന്നു മഹാബലി. ഈ മഹാബലി ആർക്കും ജയിക്കാനാവാത്ത എൻറെ മായയെ ജയിച്ചിരിക്കുന്നു എന്നാണ് ദേവൻമാരോട് ഭഗവാൻ പറഞ്ഞത്.

ബലിയുടെ മായാ ജയം ഉറപ്പാക്കിയ ശേഷം  വിശ്വകർമ്മാവിനാൽ നിർമ്മിതമായ ദേവൻമാർക്ക് പോലും അസുലഭമായ  സുതലം എന്ന സുന്ദരമായ ലോകം ഭഗവാൻ  മഹാബലിക്ക് ദാനം ചെയ്തു. തൻറെ മുത്തച്ഛനായ ഭക്തപ്രഹ്ളാദൻ ഉൾപ്പെടെയുള്ളവരോടോത്ത് ആ ലോകത്ത്  സർവ്വ സുഖങ്ങളോടുകൂടി  വാണരുളാൻ അദ്ദേഹത്തിന്  ഭഗവാൻ അനുഗ്രഹവും നൽകി. ആ ലോകത്ത് മഹാബലിയുടെ കാവൽക്കാരനെന്ന പോലെ വിളിച്ചാൽ വിളിപ്പുറത്ത് താനുണ്ടാകും എന്ന്   മഹാബലിക്ക് ഭഗവാൻ വാക്ക്കൊടുത്തു. മാത്രവുമല്ല  സാവർണ്ണി മനുവിൻറെ കാലത്ത്  ഇന്ദ്രപദവിയും മഹാബലിക്ക് വന്നു ചേരും എന്നും ഭഗവാൻ അനുഗ്രഹിച്ചു.  ഭാഗവത പുരാണത്തിലെ മഹത്തായ ഈ കഥയും മഹാബലി , പ്രഹ്ളാദൻ, ശുക്രാചാര്യൻ എന്നീ ബ്രഹ്മ നിഷ്ഠരുടെ ജീവിതവുമാണ്  ഓണ ആഘോഷം നമുക്ക് നൽകുന്ന സന്ദേശം.

Tags: thrikkakkarayappan
Share13
Tweet
Send
Share

Latest stories from this section

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

Latest News

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

രാജ്യസുരക്ഷാ ഉപദേഷ്ടാവിനെ ലക്ഷ്യമിട്ട് പാശ്ചാത്യ ഗൂഢാലോചന; പന്നൂന്റെ കെട്ടിച്ചമച്ച കേസിൽ ഇന്ത്യ വഴങ്ങില്ല

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

പന്നൂൻ വധഗൂഢാലോചനാ കേസ്, അജിത് ഡോവലിന് അമേരിക്കയുടെ സമൻസ് : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ 72,000 പേരെ ഒഴിപ്പിച്ചു, 31 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

ലോകത്തിന് ആശ്വാസമായി സംയുക്ത ‘സമാധാന പ്രഖ്യാപനം’ ; ട്രംപ്-ഷി-പുടിൻ ചരിത്ര ഉച്ചകോടിയിൽ മുഖ്യചർച്ചയായി ആണവായുധ നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies