പത്തനംതിട്ടി : ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്ങന്നൂർ സ്വദേശി ജയകുമാർ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെയായിരുന്നു മരണം.
അപകടത്തിൽ 70 ശതമാനത്തോളം പൊളളലേറ്റിരുന്നു. കഴിഞ്ഞ ദിവസം മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം നടന്നത്. ജയകുമാറിനൊപ്പം പരിക്കേറ്റ അമൽ (28), രജീഷ് (35) എന്നിവർ ചികിത്സയിൽ തുടരുകയാണ്.











