തൃശൂർ: ദക്ഷിണേന്ത്യന്‍ സ്കൂള്‍ ശാസ്ത്രമേള പാചകത്തില്‍നിന്നും താന്‍ ഒഴിഞ്ഞതായി പഴയിടം മോഹനൻ നമ്പൂതിരി. തൃശൂരില്‍ നടക്കുന്ന മേളയുടെ അധികൃതരെ വിവരം അറിയിച്ചതായും അദ്ദേഹം അറിയിച്ചു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഇനി പാചകം ചെയ്യാനില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് ഇക്കാര്യവും അദ്ദേഹം അറിയിച്ചത്. ഇതുവരെയില്ലാത്ത ഭയമാണ് തനിക്ക് കലോത്സവത്തിൻറെ അടുക്കളയില്‍ തോന്നിയത്. ഭക്ഷണത്തിലും ജാതി തിരിച്ചുള്ള വിവാദങ്ങള്‍ തനിക്ക് കടുത്ത വേദനയുണ്ടാക്കിയതായും പഴയിടം പറഞ്ഞു .
നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കലോല്‍സ ഭക്ഷണ പന്തിയിലില്ലാത്തത് ചൂണ്ടാക്കാട്ടി മാദ്ധ്യമപ്രവർത്തകൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിന് കാരണമായത്. ബ്രാഹ്മണനായതിനാലാണ് പഴയിടം മോഹനന് നമ്പൂതിരി കലോല്‍സവത്തില്‍ മാംസാഹാരം ഒരുക്കാത്തത് എന്ന വിധത്തില്വരെ ഉയര്‍ന്ന കടുത്ത പരാമര്‍ശങ്ങളാണ് വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്ന കലോല്‍സവ പാചകത്തില്‍നിന്ന് പിന്മാറാന് അദേഹത്തെ പ്രേരിപ്പിച്ചത്. ഇനിമുതല്‍ കലോല്‍സവങ്ങളില്‍ ടെണ്ടര്‍ നല്‍കില്ലെന്നും തീരുമാനിച്ചു.
ഇതേ തുടർന്ന് സസ്യേതര വിഭവങ്ങള്‍ വരും വര്‍ഷങ്ങളില്‍ കലോല്‍സവ ഊട്ടുപുരയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി വിവാദങ്ങളുടെ തുടക്കത്തിലും ഇന്നലെ സമാപന സമ്മേളനത്തിലും അറിയിച്ചത്. വിവാദത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.











