മൂവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ മന്ത്രവാദി അറസ്റ്റിൽ. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറിനെയാണ് (38) പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ദോഷങ്ങൾ മാറ്റാനെന്ന പേരിൽ പെൺകുട്ടിയെ പൂജയ്ക്കെത്തിച്ച് ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടിയെ മോശമായി സമീപിച്ചതോടെ കുട്ടി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
നേരത്തെ തട്ടുകട നടത്തിയിരുന്ന അമീർ നഷ്ടം സംഭവിച്ചതോട് കട നിർത്തി ജ്യോതിഷ കേന്ദ്രം ആരംഭിക്കുകയായിരുന്നു. ഇതിലൂടെ നിരവധി ആളുകളെ ഇയാൾ കബളിപ്പിച്ചതായാണ് വിവരം. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഒരു തവണ പോലീസ് ഇടപെട്ട് ഈ കേന്ദ്രം പൂട്ടിച്ചിരുന്നു.












