കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ നിന്നും കാണാതായ വനവാസി സ്ത്രീയെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് ഇവരെ കാണാതായത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കട്ടിപ്പാറ അമരാട് മലയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്.
അതേസമയം, മരണത്തിൽ ദുരൂഹത സംശയിക്കുകയാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഉൾപ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു വരികയാണ്.











