തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച മണ്ണന്തല രഞ്ജിത് വധക്കേസിൽ സിപിഎംപ്രവർത്തകരായ 11 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരംഅഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ഒക്ടോബർ 17-ന് പുലർച്ചെയായിരുന്നുആർഎസ്എസ് മണ്ണന്തല മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് രഞ്ജിത്ത് കൊല ചെയ്യപ്പെട്ടത്. രാഷ്ട്രീയ വിരോധം മൂലം നടന്ന കൊലപാതകത്തിൽ 18 വർഷങ്ങൾക്ക് ശേഷമാണ് കോടതിയുടെനിർണായക വിധി വരുന്നത്.
കടയിൽ പതിവുപോലെ ജോലിക്കായി എത്തിയ രഞ്ജിത്തിനെ ലക്ഷ്യമിട്ട് കൃത്യസമയത്ത്ആയുധങ്ങളുമായാണ് എട്ടംഗ സംഘം എത്തിയത്. 2008 ഒക്ടോബർ 17ന് പുലർച്ചെ 5.50-ഓടെരണ്ട് കാറുകളിലും ബൈക്കിലുമായി കോട്ടമുകളിലെ ‘വിനായക ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ്’ കടയ്ക്കു മുന്നിലെത്തിയ സംഘത്തിലെ നാലുപേർ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. വെട്ടുകത്തിയും കൊടുവാളും ഉപയോഗിച്ച് അതിക്രൂരമായാണ് പ്രതികൾ ആക്രമണം അഴിച്ചുവിട്ടത്. രഞ്ജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നത് 47 വെട്ടുകളGഉം മുറിവുകളുമാണെന്ന് പോസ്റ്റ്മോർട്ടംറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആക്രമണത്തിന് ശേഷം മരണം ഉറപ്പാക്കിയാണ് സംഘം സ്ഥലംവിട്ടത്.
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന നടന്നത് ശംഖുമുഖത്തെ വാടകവീട്ടിലാണെന്നാണ്ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കൃത്യത്തിനു തലേദിവസം സ്ഥലവും പരിസരവുംകൃത്യമായി നിരീക്ഷിച്ച ശേഷമാണ് സംഘം ആക്രമണം ആസൂത്രണം ചെയ്തത്. കേസിൽ ഒന്നാംപ്രതിയായ അമ്പലമുക്ക് കൃഷ്ണകുമാറിന്റെ കയ്യിലുണ്ടായ മുറിവും തുടർന്ന് നാഗർകോവിലിലെസ്വകാര്യ ആശുപത്രിയിൽ വ്യാജപ്പേരിൽ ചികിത്സ തേടിയതും അന്വേഷണത്തിൽ നിർണായകതെളിവായി മാറി. ആക്രമണത്തിനിടെ കൂട്ടുപ്രതിയുടെ വെട്ടേറ്റാണ് ഇയാൾക്ക് പരിക്കേറ്റതെന്നാണ്പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. സിപിഎം പ്രവർത്തകനായ വിഷ്ണു കൊല്ലപ്പെട്ട കേസിൽപ്രതിയായിരുന്നു രഞ്ജിത്ത്. ഈ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് രഞ്ജിത്തിനെഇല്ലാതാക്കിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിലാകെ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ടാം പ്രതി നാരായണൻ ഒളിവിലായതിനാൽവിചാരണ നേരിട്ടിരുന്നില്ല. വിചാരണ വേളയിൽ പ്രോസിക്യൂഷൻ സാക്ഷികളായ ചില പൊലീസുകാർകൂറുമാറിയിരുന്നെങ്കിലും, ലഭ്യമായ ശക്തമായ തെളിവുകളുടെയും 41 സാക്ഷികളുടെമൊഴികളുടെയും അടിസ്ഥാനത്തിലാണ് 11 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വിധിപ്രസ്താവത്തിന് പിന്നാലെ വഞ്ചിയൂർ കോടതിക്ക് പുറത്ത് ബിജെപി – സിപിഎം പ്രവർത്തകർതടിച്ചുകൂടുകയും തുടർന്ന് ചെറിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയുംചെയ്തു.പൊലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്നാണ് സ്ഥിതിഗതികൾനിയന്ത്രണവിധേയമാക്കിയത്.












