തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടുത്തു കണ്ട് സംസാരിക്കാനായതിന്റെ സന്തോഷത്തിൽ കോഴിക്കോട് സ്വദേശി ലിബീഷ്.
ബിജെപി സംസ്ഥാന ഓഫീസിലെ ജീവനക്കാരനും 10 വർഷമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഡ്രൈവറുമാണ് ലിബീഷ്. കോഴിക്കോട് ഉള്ളിയേരി കൂനഞ്ചേരി സ്വദേശിയാണ് ലിബീഷ്.
കൊച്ചിയിലെ താജ് ഹോട്ടലിൽ വച്ച് മറ്റ് ബിജെപി നേതാക്കൾക്കൊപ്പമാണ് ലിബീഷ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. കെ സുരേന്ദ്രൻ പരിചയപ്പെടുത്തിയ ലിബീഷിന്റെ തോളിൽ തട്ടി കുശലം പറഞ്ഞു. എത്ര വർഷമായി ബിജെപി സംസ്ഥാന കാര്യാലയത്തിൽ ജോലി ചെയ്യുന്നു എന്ന ചോദിച്ച പ്രധാനമന്ത്രി, ലിബീഷിന്റെ വീട്ടുവിശേഷങ്ങളും ചോദിച്ചറിഞ്ഞു.
രണ്ടു മിനിട്ടോളം സംസാരിച്ചു. തോളിൽ തട്ടി അഭിന്ദനവും പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്.











