Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പൂരാവേശത്തിൽ തൃശ്ശൂർ; വടക്കുംനാഥന്റെ മണ്ണിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങൾ

by Brave India Desk
Apr 30, 2023, 06:46 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ: ഇന്ന് തൃശ്ശൂർ പൂരം. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് സാക്ഷിയാകാൻ പതിനായിരങ്ങളാണ് വടക്കുംനാഥക്ഷേത്രത്തിലേക്കും തേക്കിൻകാട് മൈതാനിയിലേക്കുമായി ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. നെയ്തലക്കാവിലമ്മ വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തിയതോടെയാണ് 48 മണിക്കൂർ നീണ്ട് നിൽക്കുന്ന പൂരാഘോഷത്തിന് തുടക്കമായത്.

രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് തേക്കിൻകാടേക്ക് ആദ്യമെത്തുന്നത്. പിന്നാലെ മറ്റ് ഏഴ് ഘടകപൂരങ്ങളും വടക്കുംനാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തും. നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം, ലാലൂർ ഭഗവതി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് ഘടകപൂരങ്ങളെത്തുക. ഏഴരയ്ക്കാണ് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട്. പത്തരയോടെ ഭഗവതിയുടെ മഠത്തിൽ വരവ് ആരംഭിക്കും. തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവതിയുടെ തിടമ്പ് ഏറ്റുന്നത്. മഠത്തിൽ വരവ് പഞ്ചവാദ്യം പതിനൊന്നരയോടെ നടക്കും. കൊങ്ങാട് മധുവിന്റെ പ്രമാണത്തിലാണ് ഇത്തവണ പഞ്ചവാദ്യം.

Stories you may like

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ഉച്ചയ്ക്ക് 12 മണിയോടെയാണ് പാറമേക്കാവിന്റെ പൂരപ്പുറപ്പാട്. പതിനഞ്ച് ആനപ്പുറത്ത് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഗുരുവായൂർ നന്ദനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. രണ്ട് മണിക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. അഞ്ച് മണിയോടെ മേളക്കലാശത്തിന് ശേഷം പാറമേക്കാവിലമ്മ കുടമാറ്റത്തിനായി തെക്കോട്ടിറങ്ങും. പാറമേക്കാവാണ് ആദ്യം കുടമാറ്റത്തിനായി പുറത്തിറങ്ങുന്നത്. പിന്നാലെ തിരുവമ്പാടിയും തെക്കോട്ടിറങ്ങും. തെക്കേ ഗോപുരവാതിലിന് സമീപം ഇരുവിഭാഗവും അഭിമുഖമായി നിൽക്കുന്നതോടെ കുടമാറ്റത്തിന് തുടക്കമാകും.

പുലർച്ചെയോടെ ഇരുഭഗവതിമാരും പന്തലിലെത്തി നിലപാട് നിൽക്കും. ഇതോടെയാണ് വെടിക്കെട്ടിന് തുടക്കമാകുന്നത്. തിങ്കളാഴ്ച രാവിലെ ഇരുഭഗവതിമാരും വീണ്ടും പതിനഞ്ച് ആനപ്പുറത്ത് എഴുന്നള്ളും. ഉച്ചയോടെ ശ്രീമൂലസ്ഥാനത്തെത്തി ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും.

Tags: thrissur pooram
Share2
Tweet
Send
Share

Latest stories from this section

ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ്  നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

Latest News

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

കേജ്‌രിവാളിന്റെ ആഡംബര ‘ചില്ലുകൊട്ടാരം’ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം;മ്യൂസിയമാക്കി മാറ്റാനുള്ള വാഗ്ദാനം നടപ്പിലാക്കി ബി.ജെ.പി സർക്കാർ

കേജ്‌രിവാളിന്റെ ആഡംബര ‘ചില്ലുകൊട്ടാരം’ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം;മ്യൂസിയമാക്കി മാറ്റാനുള്ള വാഗ്ദാനം നടപ്പിലാക്കി ബി.ജെ.പി സർക്കാർ

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’; ഉന്നത ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’; ഉന്നത ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്

ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

വാട്‌സാപ്പിൽ ട്രാഫിക് പിഴ അടയ്ക്കാറുണ്ടോ? എങ്കിൽ അക്കൗണ്ട് കാലിയാകും; മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology