ആലപ്പുഴ : ആലപ്പുഴ താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ അതിക്രമം. പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലിണ്ടായിരുന്ന ഹോം ഗാർഡായ രഘുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വേലഞ്ചിറ ശ്രീനിലയത്തിൽ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തിന് പരിക്കേറ്റതിനെ തുടർന്ന് ഇത് അന്വേഷിക്കാൻ ആശുപത്രിയിലെത്തിയതായിരുന്നു വിഷ്ണു. എന്നാൽ ഡ്രസ്സിംഗ് റൂമിൽ രോഗികളുമായി എത്തിയവരുടെ തിരക്ക് വർദ്ധിച്ചതോടെ വിഷ്ണു അടക്കമുള്ളവരോട് പുറത്തുനിൽക്കാൻ രഘു നിർദ്ദേശിച്ചു. ഡോക്ടറിന്റെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തത്.
ഇതേ തുടർന്നാണ് തർക്കം ഉടലെടുത്തത്. വിഷ്ണു രഘുവിനെ മർദ്ദിച്ചു. പോലീസ് ഉടൻ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.












