Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

”അവരുടെ കടയിൽ നിന്ന് വാങ്ങിയ തൊട്ടിൽ പൊട്ടി ആറ് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണെന്ന് പറഞ്ഞിട്ടും മറുപടിയില്ല; സാമാന്യ മര്യാദ പോലും കാണിക്കാത്ത ഇത്തരം സ്ഥാപനങ്ങൾ കുഞ്ഞുങ്ങൾക്ക് വേണ്ട പരിരക്ഷ നൽകുന്നു എന്ന് ഇനിയും പരസ്യം ചെയ്യരുത്” ; ദുരനുഭവം പങ്കുവച്ച് യുവതി

by Brave India Desk
Jun 13, 2023, 02:54 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കുഞ്ഞുങ്ങൾക്ക് വേണ്ടി ഗുണമേന്മയില്ലാത്ത ഉത്പന്നം വിൽപ്പനയ്ക്ക് വച്ച സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതി. ആറ് മാസം പ്രായമായ കുഞ്ഞ് തൊട്ടിൽ പൊട്ടി താഴേക്ക് വീണ സംഭവവും, ഇത് വിളിച്ച് അറിയിച്ചപ്പോൾ അത് വാങ്ങിയ കടയിൽ നിന്നും നേരിട്ട ദുരനുഭവവുമാണ് ലക്ഷ്മീ നാരായണൻ എന്ന യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.

കുഞ്ഞുങ്ങളുടെ മാത്രം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനമായ ബോൺ ബേബീസിന് എതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 8000 രൂപ കൊടുത്ത് ഇവിടെ നിന്ന് വാങ്ങിയ തൊട്ടിലിൽ ദിവസങ്ങൾക്ക് ശേഷം കുട്ടിയെ കിടത്തിയപ്പോഴാണ് തൊട്ടിൽ പൊട്ടി വീണത്. ഇക്കാര്യം സ്ഥാപനത്തിൽ വിളിച്ച് അറിയിച്ചപ്പോൾ അങ്ങേയറ്റം നിരുത്തരവാദപരമായ പെരുമാറ്റമാണ് സ്ഥാപനത്തിന്റെ അധികാരികളിൽ നിന്ന് ഉണ്ടായതെന്നും പോസ്റ്റിൽ പറയുന്നു.

Stories you may like

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

ആറ് മാസക്കാരൻ താഴെ വീണെന്ന് പറഞ്ഞെന്ന് ഫോട്ടോസ് അയക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ അയച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫോട്ടോകൾ നോക്കുകയോ മറുപടി നൽകുകയോ ചെയ്തില്ല. കൈക്കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത്രയും നിരുത്തരവാദിത്വ സമീപനം സ്വീകരിക്കുന്ന ഒരു സ്ഥാപനത്തെ എങ്ങനെയാണ് വിശ്വസിക്കേണ്ടതെന്നും, സ്ഥാപനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി തന്റെ കുറിപ്പിൽ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്,

ഇതാണോ Born Babies കൈക്കുഞ്ഞുങ്ങൾക്ക് നൽകുന്ന സുരക്ഷ???
അമ്മയും അച്ഛനും Dipin Damodharan നോക്കി നിൽക്കെ 6 മാസം പ്രായമുള്ള കുഞ്ഞു തൊട്ടിൽ പൊട്ടി താഴേക്ക് വീഴുക !ഒട്ടും സുഖകരമല്ലാത്ത കാഴ്ചയാണ് അത്.. കയ്യെത്തും ദൂരത്ത് ഉണ്ടായുരുന്നിട്ടും നിമിഷനേരം കൊണ്ട് നചികേത് ആര്യൻ എന്ന ഞങ്ങളുടെ മകൻ, പൊളിഞ്ഞു വീണ തൊട്ടിലിനൊപ്പം നിലംപറ്റിയത് കണ്ട ഷോക്കിൽ നിന്നും ഞാനും ഡിപിനും ഇത് വരെ കരകയറിയിട്ടില്ല.. ഇനി വൈകാരികത മാറ്റി വച്ച് പറയട്ടെ..
5 മാസങ്ങൾക്ക് മുൻപാണ് കലൂർ – കടവന്ത്ര റോഡിൽ പ്രവർത്തിക്കുന്ന Born Babies എന്ന സ്ഥാപനത്തിൽ നിന്നും 8000 രൂപ MRP വില വരുന്ന മൾട്ടി പർപ്പസ് സ്റ്റാൻഡ് സ്‌റ്റൈൽ ക്രിബ് വാങ്ങുന്നത്. കുഞ്ഞിന് വേണ്ടി ആദ്യമായി വാങ്ങുന്ന തൊട്ടിൽ ആയതിനാലും അവന്റെ സുരക്ഷ അത്രക്ക് വലുതായതിനാലും പല തവണ ചോദിച്ചുറപ്പാക്കി നട്ടിന്റെയും ബോൾട്ടിന്റെയും ഫ്രയിമിന്റെയും ഒക്കെ ബലത്തിൽ ഉറപ്പ് കിട്ടിയ ശേഷമാണ് പ്രോഡക്റ്റ് വാങ്ങുന്നത്.ഓൻലൈനിൽ വാങ്ങിയാൽ മതിയായ സുരക്ഷ ഇല്ലെങ്കിലോ എന്ന് കരുതിയാണ് നേരിട്ട് കടയിൽ നിന്നും വാങ്ങാൻ തീരുമാനിച്ചത്.
കൈ കുഞ്ഞായിരിക്കുന്ന അവസ്ഥയിൽ മുകൾ ഭാഗത്ത് വരുന്ന തൊട്ടിൽ ഉപയോഗിക്കാം.കുഞ്ഞു തൊട്ടിൽ പ്രായം കഴിഞ്ഞാൽ 4 വയസ് വരെ സെക്കൻഡ് പാർട്ട് ആയി വരുന്ന ഭാഗം കട്ടിൽ ആയി ഉപയോഗിക്കാം എന്നായിരുന്നു Born Babies എന്ന സ്ഥാപനo പറഞ്ഞത്.
കാറ്റലോഗ് നോക്കി നിങ്ങൾക്ക് സ്വയം തൊട്ടിൽ ഫിറ്റ് ചെയ്യാൻ കഴിയുമെന്ന് ഷോപ്പിൽ നിന്നും പറഞ്ഞെങ്കിലും കുഞ്ഞിന്റെ കാര്യത്തിൽ റിസ്‌ക് എടുക്കാൻ താൽപ്പര്യം ഇല്ലാത്തതിനാൽ കടയിൽ നിന്നും ടെക്‌നിഷ്യനെ വിടാൻ ആവശ്യപ്പെട്ടു. അത് പ്രകാരം 2 പേർ വീട്ടിൽ എത്തിയാണ് തൊട്ടിൽ ഫിറ്റ് ചെയ്തത്. ആ സമയത്തും തൊട്ടലിന്റെ ബലം, ഉറപ്പ് എന്നിവയുടെ കാര്യത്തിൽ സ്റ്റാഫുകൾ വേണ്ടത്ര ഉറപ്പ് നൽകുകയും 4 വയസ് വരെ ഉപയോഗിക്കാം എന്ന് ആവർത്തിച്ചു പറയുകയും 13 കിലോ ഒക്കെ ഭാരം താങ്ങും എന്ന് പറയുകയും ചെയ്തു.
തൊട്ടിൽ വാങ്ങി ആദ്യത്തെ 3 മാസം വല്ലപ്പോഴും ഫോട്ടോ എടുക്കാൻ കിടത്തും എന്നല്ലാതെ കുഞ്ഞതിൽ കിടന്നിട്ടില്ല..അടുത്തിടെയാണ് മോൻ തൊട്ടിലിൽ കിടക്കാൻ തുടങ്ങിയത്..ഇപ്പോൾ അവന് പ്രായം 6 മാസം കഴിഞ്ഞതെ ഉള്ളു, ഭാരം 9 കിലോയിൽ താഴെ മാത്രം. കഴിഞ്ഞ ദിവസം കുഞ്ഞിനെ തൊട്ടിലിൽ കിടത്തിൽ നിമിഷങ്ങൾക്കുള്ളിലാണ് ഒരു കാരണവും കൂടാതെ തൊട്ടിൽ പൊട്ടി താഴേക്ക് വീഴുന്നത്…പെട്ടെന്നുള്ള വീഴ്ചയിൽ മോൻ വല്ലാതെ ഭയന്നു..എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി ഞങ്ങൾ..മോനെ എടുത്ത് അവന്റെ പേടിയും കരച്ചിലും മാറ്റുമ്പോഴും ഇത്തരമൊരു അപകടം ഞങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല..
4 വയസ് പ്രായം വരെ (ചുരുങ്ങിയത് 3 വയസ് വരെ എങ്കിലും) ഉപയോഗിക്കാൻ കഴിയുമെന്ന് സ്ഥാപനം ഉറപ്പ് പറഞ്ഞ കട്ടിൽ ഭാഗത്തിന്റെ ബേസ് ഫ്രെയിം ആണ് പൊട്ടി താഴേക്ക് വീണത്..ആ കട്ടിൽ ഫ്രയിമിന്റെ ഉള്ളിലുള്ള തൊട്ടിലിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു നചികേത്.
ഇക്കാര്യം Born Babies എന്ന സ്ഥാപനത്തിൽ വിളിച്ചു പറഞ്ഞപ്പോൾ ഉള്ള അവരുടെ നിരുത്തരവാദിത്വ പരമായ സമീപമാണ് ഈ പോസ്റ്റിന് ആധാരം.4 വയസ് വരെ ഉപയോഗിക്കാം എന്നുറപ്പ് പറഞ്ഞ മൾട്ടി പർപ്പസ് ക്രിബിൽ നിന്നും 6 മാസക്കാരൻ താഴെ വീണെന്ന് പറഞ്ഞപ്പോൾ , ഫോട്ടോസ് അയക്കാൻ ആവശ്യപ്പെട്ടു..അത് പ്രകാരം ഞങ്ങൾ ഫോട്ടോസ് അവർക്ക് whatsapp അയച്ചിട്ട് ഇന്നേക്ക് 4 ദിവസം! ഇത് വരെ അവർ ആ ഫോട്ടോകൾ നോക്കുകയോ ഞങ്ങളെ വിളിക്കുകയോ ചെയ്തിട്ടില്ല!
കുഞ്ഞുങ്ങൾക്ക് വേണ്ടി, കുഞ്ഞുങ്ങളുടെ മാത്രം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനമാണ് born babies, കലൂർ അല്ലാതെ എറണാകുളത്ത് മറ്റ് ബ്രാഞ്ചുകൾ ഉണ്ട്..കൈക്കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത്രയും നിരുത്തരവാദിത്വ സമീപനം സ്വീകരിക്കുന്ന ഒരു സ്ഥാപനത്തെ എങ്ങനെയാണ് വിശ്വസിക്കേണ്ടത്??
രണ്ടടി ഉയരത്തിൽ നിന്നും കൈക്കുഞ്ഞു താഴേക്ക് വീഴും എന്ന ഉറപ്പാണ് BorN Babies എന്ന സ്ഥാപനം ഞങ്ങൾ മുടക്കിയ പണത്തിനു ഞങ്ങൾക്ക് തന്നത്.അവർ ആവശ്യപ്പെട്ട പ്രകാരം അയച്ച ഫോട്ടോസ് നോക്കി , സാമാന്യ മര്യാദയുടെ പേരിലെങ്കിലും കുഞ്ഞിന് ആപത്ത് വല്ലതും പറ്റിയോ എന്നൊരു ചോദ്യം പോലും ചോദിക്കാൻ മാന്യത കാണിക്കാത്ത ഈ സ്ഥാപനം കുഞ്ഞുങ്ങൾ വേണ്ട പരിരക്ഷ നൽകുന്നു എന്ന് ഇനിയും പരസ്യം ചെയ്യരുത്!
കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം…നചികേത് അർഹിക്കുന്ന നീതി ഈ ചെറുപ്രായത്തിൽ അവന് കിട്ടുക തന്നെ വേണം! ഇത്ര ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു സ്ഥാപനവും ശ്രമിക്കരുത്!

Tags: baby shop
Share1
Tweet
Send
Share

Latest stories from this section

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

Latest News

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies