കൊല്ലം: കായികമന്ത്രി അബ്ദുറഹ്മാൻ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ അയൽക്കൂട്ടത്തിലെ അംഗങ്ങൾ പിഴയൊടുക്കണമെന്ന് നിർദ്ദേശം. പുനലൂരിലാണ് സംഭവം. നഗരസഭയിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾ പിഴയായി നൂറ് രൂപ വീതം നൽകണമെന്നാണ് സിഡിഎസ് ഭാരവാഹികളുടെ നിർദ്ദേശം. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പിഴ അടയ്ക്കണമെന്ന് മറ്റ് അംഗങ്ങളെ അറിയിച്ചത്.
കഴിഞ്ഞ ദിവസം അബ്ദുറഹ്മാൻ പങ്കെടുത്ത ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധ യോഗങ്ങളിലും അയൽക്കൂട്ട അംഗങ്ങളുടെ എണ്ണം കുറവായിരുന്നു. ഇതാണ് സിഡിഎസ് നേതാക്കളെ ചൊടിപ്പിച്ചത്. സരസ് മേളയിലെ പങ്കാളിത്തം ഉറപ്പാക്കാനാണ് പിഴ നിർദ്ദേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സിപിഐ മുൻ കൗൺസിലർ സരോജ ദേവി, മുനിസിപ്പൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ ഗീതാ ബാബു എന്നിവരാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇത്തരത്തിലൊരു ഓഡിയോ സന്ദേശം ഇട്ടത്












