തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്നലെ പനി ബാധിച്ചത് 12,984 പേർക്കാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2171 പേർക്കാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 110 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിതർ ഏറ്റവും കൂടുതലുള്ളത് എറണാകുളത്താണ്. ആകെയുള്ള 110 പേരിൽ 43ഉം എറണാകുളം ജില്ലയിലാണ്.
218 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയോളമാണ് നിലവിലെ കേസുകൾ. 8 പേർക്ക് എലിപ്പനി, 3 പേരിൽ മലേറിയ എന്നിവയും സ്ഥിരീകരിച്ചു. ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 50നടുത്താണെന്നാണ് വിവരം. കൃത്യമായ കണക്കുകൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.












