എറണാകുളം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ എസ്എസ്എൽസി- പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചിറളാട് ഏഴാം വാർഡ് മെമ്പർ സിന്ധു പ്രവീണിന്റെ നേതൃത്വത്തിൽ വൈഭവ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വിദ്യാർത്ഥികളെ അനുമോദിച്ചത്. മറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പരിപാടിയിൽ അനുമോദിച്ചു.
തൃക്കാരിയൂർ ചിറളാട് എൻ എസ് എസ് കരയോഗം ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. കുമരകം എസ് എൻ കോളേജ് മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അരുൺ ദേവ് പി.ആർ ആയിരുന്നു പരിപാടി നയിച്ചത്.
കോട്ടപ്പടി മാർ ഏലിയാസ് എച്ച് എസ് എസ് സ്കൂൾ അദ്ധ്യാപകൻ പി വിജു പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ: എം കെ നാരായണൻ, കെ എം പി കോളജ് ബി ബി എ വിഭാഗം മേധാവി ശ്രീ ആംസ്ട്രോങ്ങ് എബ്രാഹാം, സി യു പാലോസ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സനേഷ് ബാലകൃഷണൻ സ്വാഗതവും പി.ഡി ധനീഷ് നന്ദിയും രേഖപ്പെടുത്തി.











