എറണാകുളം: ടാക്സ് കൺസൾട്ടൻറ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷൻ കേരള കോതമംഗലം യൂണിറ്റ് യോഗം ചേർന്നു. സനേഷ് ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. സംസ്ഥാന കമ്മിറ്റിയംഗം പി.എം. ഏലിയാസ് യോഗം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി നൗഫൽ കാസിം റിപ്പോർട്ടും, പ്രവീൺ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി കെ സന്തോഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു. ജില്ലാകമ്മിറ്റി തീരുമാനങ്ങൾ കെ.കെ സജീവ് അവതരിപ്പിച്ചു.
ജി എസ് ടി ആരംഭിച്ച് 6 വർഷം പൂർത്തിയാക്കുന്ന ജൂലായ് ഒന്നിന് ആലുവയിൽ വച്ച് നടക്കുന്ന ‘ജി എസ് ടി യുടെ 6 വർഷങ്ങളും, വ്യാപാര സാമ്പത്തിക മേഖലയും’ എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സംസ്ഥാന സെമിനാറിൽ യൂണിറ്റിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കാൻ തീരുമാനിച്ചു. എല്ലാ അംഗങ്ങൾക്കും ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസിന്റെ പരിരക്ഷ ഉറപ്പു വരുത്താനും, ജി എസ് ടി നിയമത്തിൽ വരുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും പഠന ക്ലാസ്സുകൾ നടത്തുന്നതിനും തീരുമാനിച്ചു.











