കണ്ണൂർ : ചികിത്സയ്ക്കിടെ വെറ്റിനറി ഡോക്ടറെ നായകടിച്ചു. കണ്ണൂർ ജില്ലാ മൃഗാസ്പത്രിയിലെ ഡോ. ഷെറിൻ ബി സാരംഗിനാണ് വളർത്തുനായയുടെ കടിയേറ്റത്. ചികിത്സക്കായി എത്തിച്ച വളർത്തു നായയാണ് ഡോക്ടറെ കടിച്ചത്. ഇന്നലെ ഉച്ചയോടെ ജില്ലാ മൃഗാസ്പത്രി ഒ പിയിലാണ് സംഭവം. ചെവി പരിശോധനക്കായി എത്തിച്ച ലാബർ ഡോഗ് ഇനത്തിൽപ്പെട്ട നായയാണ് കടിച്ചത്.
നായയുടെ കടിയേറ്റതിനെ തുടർന്ന് ഡോക്ടർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതായാണ് റിപ്പോർട്ട്. ഡോക്ടറുടെ ബി പി കുറയുകയും ബോധക്ഷയം അനുഭവപ്പെടുകയും ചെയ്തതു. ഇതേ തുടർന്ന് ഇദ്ദേഹത്തെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പെടുത്ത ശേഷം ഡോക്ടറുടെ മുറിവുകൾ തുന്നിക്കെട്ടി. ഒരു മണിക്കൂറിന് ശേഷം ഡിസ്ചാർജ് ചെയ്തു.












